TRENDING:

രാമക്ഷേത്രത്തിൽ വാക്കു പാലിച്ച പോലെ  ശബരിമല ആചാരം ബി ജെ പി സംരക്ഷിക്കും: സ്മൃതി ഇറാനി

Last Updated:
വൈകുന്നേരം ആറുമണിയോടെ കെ സുരേന്ദ്രന്റെ വിജയയാത്ര കോട്ടയത്ത് എത്തുമെന്നായിരുന്നു അറിയിപ്പ്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് വൈകിയതിനാൽ കോട്ടയത്തെ സമാപന പരിപാടിയും വൈകുകയായിരുന്നു. (റിപ്പോർട്ട് - ജി ശ്രീജിത്ത്)
advertisement
1/10
രാമക്ഷേത്രത്തിൽ വാക്കു പാലിച്ച പോലെ  ശബരിമല ആചാരം ബി ജെ പി സംരക്ഷിക്കും: സ്മൃതി ഇറാനി
കോട്ടയം: കെ സുരേന്ദ്രൻ നടത്തുന്ന കേരള പര്യടനം ആയ വിജയ യാത്രയുടെ കോട്ടയം തിരുനക്കര മൈതാനത്തെ വേദിയിൽ വച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല വിഷയത്തിൽ ബി ജെ പി ഉറപ്പ് പാലിക്കും എന്ന് വ്യക്തമാക്കിയത്. രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രത്തിൽ ബി ജെ പി കാണിച്ച ശ്രമങ്ങളെ ചൂണ്ടിക്കാട്ടി കൊണ്ട് ആയിരുന്നു സ്മൃതി ഇറാനിയുടെ പരാമർശം. രാമക്ഷേത്രത്തിൽ വാക്കു പാലിച്ച ബി ജെ പി ശബരിമലയിലും ഇത് ആവർത്തിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
advertisement
2/10
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടും. ഇതിനായി ബി ജെ പി എന്നും രംഗത്തിറങ്ങും എന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഇടതു സർക്കാരിനെയും യു ഡി എഫിനെയും കടന്നാക്രമിച്ച് കൊണ്ടാണ് സ്മൃതി ഇറാനി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തിയത്. അമേഠിയിൽ തോൽപ്പിച്ച രാഹുൽ ഗാന്ധിയേയും സ്മൃതി ഇറാനി വെറുതെ വിട്ടില്ല.
advertisement
3/10
അമേഠിയിൽ നിന്നും കേരളത്തിലേക്ക് ഓടി ഒളിച്ചയാളാണ് രാഹുൽ ഗാന്ധി എന്ന് സ്മൃതി ഇറാനി പരിഹസിച്ചു. കോൺഗ്രസിന്റെ പരാജയങ്ങൾക്ക് കാരണം ശക്തമായ നേതൃത്വമില്ല എന്നതാണ്. അങ്ങനെയുള്ള നേതാവാണോ കേരളത്തിൽ കോൺഗ്രസിനെ രക്ഷിക്കാൻ പോകുന്നത് എന്നും സ്മൃതി ഇറാനി ചോദിച്ചു. സംസ്ഥാനത്തെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും സ്മൃതി ഇറാനി കടുത്ത ഭാഷയിൽ വിമർശിച്ചു.
advertisement
4/10
കേന്ദ്ര സർക്കാരിന് കീഴിൽ ഫിഷറീസ് വകുപ്പില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റ് ആണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഫിഷറീസ് കാര്യങ്ങൾ നോക്കി നടത്താൻ ഒരു മന്ത്രിയെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചിട്ടുണ്ട് എന്ന് അവർ ചൂണ്ടിക്കാട്ടി.
advertisement
5/10
ആഴക്കടൽ മത്സ്യബന്ധന അഴിമതി, സ്വർണക്കടത്ത് എന്നിവയെക്കുറിച്ച് ഒന്നും അറിയില്ല എന്ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. താൻ ഭരിച്ച സമയത്ത് ഒന്നുമറിയാത്ത മുഖ്യമന്ത്രിക്ക് ജനം എങ്ങനെ വോട്ട് ചെയ്യണം എന്ന് അവർ ചോദിച്ചു. കേരളത്തിലെ നിയമന വിവാദങ്ങളെയും സ്മൃതി ഇറാനി തന്റെ പ്രസംഗത്തിൽ വിമർശിച്ചു.
advertisement
6/10
പിൻവാതിൽ നിയമനങ്ങളെ ചൂണ്ടിക്കാട്ടി കൊണ്ട് ആയിരുന്നു അവരുടെ പരാമർശം. പി എസ് സി പാർട്ടി സർവീസ് കമ്മിഷനായി മാറിയതായി സ്മൃതി ഇറാനി ആരോപിച്ചു. കുറ്റകൃത്യങ്ങളിൽ ഇടത് വലത് മുന്നണികൾ പങ്കാളികളാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
advertisement
7/10
രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ വിമർശിക്കാൻ തയ്യാറാകുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടി. പാവപ്പെട്ട കർഷകരുടെ ഭൂമി കൊള്ളയടിച്ചതിന്റെ പേരിലാണ് കോൺഗ്രസ് നേതൃത്വം അറിയപ്പെടുന്നത് എന്നും സ്മൃതി ഇറാനി തുറന്നടിച്ചു.
advertisement
8/10
കേരളത്തിലെ അക്രമ രാഷ്ട്രീയത്തെയും സ്മൃതി ഇറാനി തന്നെ പ്രസംഗത്തിൽ വിമർശിച്ചു. ചേർത്തലയിൽ എസ് ഡി പി ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്ണയുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടായിരുന്നു സ്മൃതി ഇറാനി ഇതിനെ വിമർശിച്ചത്.
advertisement
9/10
കേരളത്തിലെ ചോരക്കളി അവസാനിപ്പിക്കാൻ ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാത്രി 8.30ന് ആരംഭിച്ച സ്മൃതി ഇറാനിയുടെ പ്രസംഗം കേൾക്കാൻ നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് തിരുനക്കര മൈതാനത്ത് വൈകിയും തടിച്ചുകൂടിയത്.
advertisement
10/10
വൈകുന്നേരം ആറുമണിയോടെ കെ സുരേന്ദ്രന്റെ വിജയയാത്ര കോട്ടയത്ത് എത്തുമെന്നായിരുന്നു അറിയിപ്പ്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് വൈകിയതിനാൽ കോട്ടയത്തെ സമാപന പരിപാടിയും വൈകുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/India/
രാമക്ഷേത്രത്തിൽ വാക്കു പാലിച്ച പോലെ  ശബരിമല ആചാരം ബി ജെ പി സംരക്ഷിക്കും: സ്മൃതി ഇറാനി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories