ചെന്നൈ പ്രളയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൂര്യയും കാർത്തിയും 10 ലക്ഷം രൂപ നൽകും
- Published by:Naseeba TC
- news18-malayalam
Last Updated:
തമിഴ് സിനിമാ ലോകത്തു നിന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ആദ്യ താരങ്ങളാണ് സൂര്യയും കാർത്തിയും
advertisement
1/5

ചെന്നൈ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി നടന്മാരായ സൂര്യയും കാർത്തിയും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി താര സഹോദരങ്ങൾ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
advertisement
2/5
തമിഴ് സിനിമാ ലോകത്തു നിന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ആദ്യ താരങ്ങളാണ് സൂര്യയും കാർത്തിയും. ഇരുവരുടേയും ഫാൻ ക്ലബ്ബുകൾ വഴിയാകും സാമ്പത്തിക സഹായം നൽകുക.
advertisement
3/5
ഫാൻ അസോസിയേഷൻ വഴി ദുരന്ത ബാധിത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തും. അതേസമയം, മഴക്കെടുതിയിൽ കേന്ദ്രത്തോട് 5000 കോടി ഇടക്കാല ആശ്വാസം ആവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
advertisement
4/5
സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര സംഘം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ അതിരൂക്ഷമാണ് സാഹചര്യം.
advertisement
5/5
പല സബ് വേകളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. പല റോഡുകളും മുട്ട് അളവ് വരെ വെളളത്തിലാണ്. അതേസമയം മിഗ്ജോം ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി. ചുഴലിക്കാറ്റിൽ തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിൽ വ്യാപക കൃഷി നാശമാണുണ്ടായത്.
മലയാളം വാർത്തകൾ/Photogallery/India/
ചെന്നൈ പ്രളയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൂര്യയും കാർത്തിയും 10 ലക്ഷം രൂപ നൽകും