TRENDING:

Sushant Singh Rajput Case | മയക്കുമരുന്ന് ഇടപാടിൽ റിയാ ചക്രബർത്തിയുടെ സഹോദരനും സുഹൃത്തും അറസ്റ്റിൽ

Last Updated:
പത്ത് മണിക്ക‌ൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷൗബിക്കിന്‍റെയും മിറാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
advertisement
1/9
മയക്കുമരുന്ന് ഇടപാടിൽ റിയാ ചക്രബർത്തിയുടെ സഹോദരനും സുഹൃത്തും അറസ്റ്റിൽ
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. മയക്കുമരുന്ന് ഉപയോഗം അടക്കം വിവിധ തലങ്ങളിലെ അന്വേഷണങ്ങളിലേക്ക് വ്യാപിച്ച കേസിൽ ആരോപണ വിധേയയായ റിയാ ചക്രബർത്തിയുടെ സഹോദരന്‍ ഷൗബിക് ചക്രവർത്തിയെ നാർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തതാണ് ഏറ്റവും പുതിയ വിവരം.
advertisement
2/9
ഷൗബിക്കിനെ കൂടാതെ സുശാന്തിന്‍റെ മാനോജറായിരുന്ന സാമുവൽ മിറാൻഡയെയും അറസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്തതിനും  വിൽപ്പന നടത്തിയതിനുമാണ് അറസ്റ്റ്.  (Image: Viral Bhayani)
advertisement
3/9
സിബിഐ അന്വേഷിക്കുന്ന മരണക്കേസിൽ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്താലായിരുന്നു നാർക്കോട്ടിക്സ് ബ്യൂറോയും അന്വേഷണത്തിനെത്തി‌യത്. (Image: Viral Bhayani)
advertisement
4/9
റിയാ ചക്രബർത്തിയും സഹോദരനും സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു വാട്സ്ആപ്പ് ചാറ്റും ലഹരി ഇടപാട് ആരോപണങ്ങൾക്ക് കരുത്ത് പകർന്നിരുന്നു. (Image: Viral Bhayani)
advertisement
5/9
നേരത്തെയും പല തവണ റിയയെയും സഹോദരനെയും നാർക്കോട്ടിക്സ് വിഭാഗം ചോദ്യം ചെയ്തിരുന്നു. (Image: Viral Bhayani)
advertisement
6/9
ഇന്ന് രാവിലെ വീട്ടിലെത്തിയാണ് നാർക്കോട്ടിക്സ് സംഘം ഷൗബിക്കിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമെ റിയയുടെയും സാമു‌വൽ മിറാൻഡയുടെയും വീടുകളിൽ റെയ്ഡും നടത്തിയിരുന്നു. (Image: Viral Bhayani)
advertisement
7/9
പത്ത് മണിക്ക‌ൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷൗബിക്കിന്‍റെയും മിറാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.. (Image: Viral Bhayani)
advertisement
8/9
ലഹരി ഇടപാടുകാരനായ അബ്ദുല്‍ ബാസിത് പരിഹാർ എന്നയാളിൽ നിന്ന് ഷൗബിക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വാങ്ങിയിരുന്നുവെന്നും ഗൂഗിൽ പേ വഴി പണം കൈമാറിയിരുന്നുവെന്നും നാർക്കോട്ടിക്സ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.  (Image: Viral Bhayani)
advertisement
9/9
ഇന്നത്തെ ചോദ്യം ചെയ്യലിൽ ഷൗബിക്കും മിറാൻഡയും കുറ്റം സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതും.  
മലയാളം വാർത്തകൾ/Photogallery/India/
Sushant Singh Rajput Case | മയക്കുമരുന്ന് ഇടപാടിൽ റിയാ ചക്രബർത്തിയുടെ സഹോദരനും സുഹൃത്തും അറസ്റ്റിൽ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories