TRENDING:

Sushant Singh Rajput | രാഷ്ട്രീയപ്പോരിന് വഴി തുറന്ന് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം; പ്രതിപക്ഷ വിമർശനങ്ങൾക്കെതിരെ ഉദ്ധവ് താക്കറെ

Last Updated:
സുശാന്തിന്‍റെ മരണം ബീഹാറും മഹാരാഷ്ട്രയും തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കുന്നതിനെതിരെയും ഉദ്ദവ് വിമർശനം ഉന്നയിക്കുന്നുണ്ട്.. എന്ത് തന്നെ ആയാലും അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്ക ശിക്ഷ ഉറപ്പാക്കും, ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി ഉയർത്തി കാട്ടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
advertisement
1/8
രാഷ്ട്രീയപ്പോരിന് വഴി തുറന്ന് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം സംബന്ധിച്ച് വിവാദങ്ങൾ തുടരുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മരണത്തെ ചുറ്റിപ്പറ്റി പല കഥകളും ഉയരുന്നതിനിടെ ഇത് സംസ്ഥാനത്ത് രാഷ്ട്രീയപ്പോരിനും വഴിവച്ചിരിക്കുകയാണ്.
advertisement
2/8
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം അദ്ദേഹത്തിന്‍റെ ജന്മനാടായ ബീഹാറിൽ ഒരു കേസ് ഫയൽ ചെയ്തിരിന്നു. സുശാന്തിന്‍റെ കാമുകി റിയാ ചക്രവർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള എഫ്ഐആറിൽ ബീഹാർ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
advertisement
3/8
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ ബീഹാർ പൊലീസും അന്വേഷണം ഏറ്റെടുത്ത് രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയപ്പോരിലേക്ക് വഴി തുറന്നത്.
advertisement
4/8
സുശാന്തിന്‍റെ മരണം സിബിഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ഒരു പൊതുവികാരം ഉയർന്നു വരുന്നുണ്ട്. എന്നാൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സർക്കാർ ഇതിന് മടികാണിക്കുകയാണ് എന്ന് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് ആരോപിച്ചിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് രാഷ്ട്രീയ മാനം കൈവന്നത്.
advertisement
5/8
പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മറുപടിയുമായെത്തിയത്. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി അഞ്ച് വർഷം ഭരണം നടത്തിയിട്ടു പോലും മുംബൈ പൊലീസിന്‍റെ കാര്യപ്രാപ്തിയെ ഫഡ്നവിസ് സംശയിക്കുന്നു എന്നാണ് താക്കറെ ആരോപിച്ചത്.
advertisement
6/8
ഈ കേസ് അന്വേഷിക്കാൻ മുംബൈ പൊലീസ് പ്രാപ്തരാണെന്നും അവരുടെ കാര്യപ്രാപ്തിയെ ആരും ചോദ്യം ചെയ്യേണ്ട എന്നുമാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ 5വർഷം തന്നോടൊപ്പം പ്രവർത്തിച്ച പൊലീസുകാരാണ് ഇവരെന്ന് ഫഡ്നവിസ് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
7/8
കൊറോണ പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ നിന്ന് പല പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരായിട്ടുണ്ട്. ഇത്രയും ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു സേനയ്ക്ക് നേരെ ചോദ്യങ്ങൾ ഉന്നയിക്കുന്ന നടപടി കടുത്ത ഭാഷയിൽ തന്നെ അപലപിക്കുന്നുവെന്നും താക്കറെ വ്യക്തമാക്കി.
advertisement
8/8
ഇതിനു പുറമെ സുശാന്തിന്‍റെ മരണം ബീഹാറും മഹാരാഷ്ട്രയും തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കുന്നതിനെതിരെയും ഉദ്ദവ് വിമർശനം ഉന്നയിക്കുന്നുണ്ട്.. എന്ത് തന്നെ ആയാലും അന്വേഷണം നടത്തി കുറ്റക്കാർക്ക് തക്ക ശിക്ഷ ഉറപ്പാക്കും, ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി ഉയർത്തി കാട്ടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
മലയാളം വാർത്തകൾ/Photogallery/India/
Sushant Singh Rajput | രാഷ്ട്രീയപ്പോരിന് വഴി തുറന്ന് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം; പ്രതിപക്ഷ വിമർശനങ്ങൾക്കെതിരെ ഉദ്ധവ് താക്കറെ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories