മദ്യശാലകൾ പൂട്ടാനുള്ള ഉത്തരവ്; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്
- Published by:Gowthamy GG
- news18-malayalam
Last Updated:
അതേസമയം മദ്യശാലകൾ പൂട്ടിയാൽ ആളുകൾ മദ്യത്തിനായി അടുത്ത സംസ്ഥാനങ്ങളിലേക്ക് പോകുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.
advertisement
1/5

ന്യൂഡൽഹി: തുറന്ന മദ്യശാലകൾ അടയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്. കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു മദ്യശാലകൾ പൂട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
advertisement
2/5
അതേസമയം മദ്യശാലകൾ പൂട്ടിയാൽ ആളുകൾ മദ്യത്തിനായി അടുത്ത സംസ്ഥാനങ്ങളിലേക്ക് പോകുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. സാമൂഹിക അകലം ലംഘിക്കപ്പെടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കുമെന്നും സർക്കാർ ഹർജിയിൽ ഉറപ്പു നൽകി.
advertisement
3/5
ആളുകൾ കൂട്ടമായി മദ്യംവാങ്ങാൻ എത്തിയതും സാമൂഹിക അകലം പാലിക്കുന്നത് ലംഘിക്കപ്പെട്ടതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് മദ്യശാലകൾ പൂട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഓൺലൈൻ വഴി ഓഡർ ചെയ്ത് മദ്യം വീടുകളിലെത്തിക്കാൻ കോടതി അനുമതി നൽകി.
advertisement
4/5
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മദ്യം ഓൺലൈൻ വഴി വിൽപ്പന നടത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതിയും വെള്ളിയാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
advertisement
5/5
മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 43 ദിവസം പിന്നിട്ട ശേഷം വ്യാഴാഴ്ചയാണ് തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നത്. ചെന്നൈയിലൊഴികെ എല്ലായിടത്തും തുറന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/India/
മദ്യശാലകൾ പൂട്ടാനുള്ള ഉത്തരവ്; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്