ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
കൊല്ലപ്പെട്ട ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിലൊരാൾ വിദേശ പൗരനാണെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
1/5

ശ്രീനഗർ: കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
2/5
കൊല്ലപ്പെട്ട ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിലൊരാൾ വിദേശ പൗരനാണെന്നും റിപ്പോർട്ടുകളുണ്ട്.
advertisement
3/5
ബുദ്ഗാമിലെ ഛഡൂര മേഖലയിലെ മോച്ച്വയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈനികർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ പ്രദേശം വളഞ്ഞ സൈന്യം തിരച്ചിൽ ആരംഭിച്ചു. (പ്രതീകാത്മക ചിത്രം)
advertisement
4/5
ഇതിനിടെ ഭീകരർ വെടിയുതിർത്തതോടെ പോരാട്ടത്തിൽ കലാശിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പിനൊടുവിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പുറത്തു വിട്ട വിവരം.
advertisement
5/5
ആരൊക്കെയാണ് കൊല്ലപ്പെട്ടത്, ഇവർ ഏത് സംഘടനയുടെ ഭാഗമായിട്ടുള്ളവരാണ് തുടങ്ങിയ കാര്യങ്ങളിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രാഥമികമായ ലഭിച്ച സൂചനകൾ അനുസരിച്ചാണ് ഇതിലൊരാൾ വിദേശിയാണെന്ന റിപ്പോർട്ടുകളെത്തുന്നത്. (പ്രതീകാത്മക ചിത്രം)