Sushant Singh Rajput| സുശാന്തിന് നീതി ഉറപ്പാക്കും; താരത്തിന്‍റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും ആരാധകരും അടക്കം രംഗത്തെത്തിയതോടെ വിവാദങ്ങൾ ഉയർന്നു.
advertisement
1/8

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾക്ക് എല്ലാവിധ പിന്തുണയും വാഗ്ധാനം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
advertisement
2/8
സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയായ അത്താവലെ കഴിഞ്ഞ ദിവസം സുശാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി നേരില്‍ സംസാരിച്ചിരുന്നു. ( ചിത്രം-ട്വിറ്റർ)
advertisement
3/8
അന്വേഷണത്തിന് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്ത അദ്ദേഹം ബോളിവുഡിലെ മാഫിയകൾ എല്ലാം വൈകാതെ തന്നെ തുറന്നു കാട്ടപ്പെടുമെന്നും സുശാന്തിന് നീതി ഉറപ്പാക്കുമെന്നുമാണ് അറിയിച്ചത്. (ചിത്രം-ട്വിറ്റർ)
advertisement
4/8
നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും സുശാന്തിന്‍റെ കുടുംബത്തെ സന്ദർശിക്കാനെത്തിയിരുന്നു
advertisement
5/8
ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും ആരാധകരും അടക്കം രംഗത്തെത്തിയതോടെ വിവാദങ്ങൾ ഉയർന്നു.
advertisement
6/8
ബോളിവുഡ് മാഫിയ, തൊഴിൽ വൈരാഗ്യം, തുടങ്ങി പല കാരണങ്ങളും മരണവുമായി ബന്ധപ്പെട്ടുയർന്നു. നിലവിൽ കേസ് സിബിഐ അന്വേഷിച്ച് വരികയാണ്.
advertisement
7/8
സുശാന്തിന്‍റെ മരണത്തിൽ ആരാധകരും താരത്തിന്‍റെ കുടുംബവും ആരോപണ മുനയിൽ നിർത്തിയിരിക്കുന്നത് കാമുകിയായ റിയാ ചക്രബർത്തിയെയാണ്. വഞ്ചന, പണം തട്ടിപ്പ് തുടങ്ങി വിവിധ ആരോപണങ്ങളാണ് റിയക്കെതിരെ.
advertisement
8/8
ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ. ലഹരി ഉപയോഗം തുടങ്ങിയ ആരോപണങ്ങൾ കൂടി ഉയർന്നതോടെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, നാർക്കോട്ടിക്സ് ബ്യൂറോ എന്നിവരും കേസ് അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/India/
Sushant Singh Rajput| സുശാന്തിന് നീതി ഉറപ്പാക്കും; താരത്തിന്‍റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ