TRENDING:

PHOTOS | ബിജെപി എംപി സ്വന്തം പാർട്ടിയിലെ എംഎൽഎയെ ചെരിപ്പൂരി അടിച്ചു

Last Updated:
advertisement
1/4
എംപി എംഎൽഎയെ ചെരിപ്പൂരി അടിച്ചു
ഉത്തര്‍പ്രദേശില്‍ ബിജെപി എംപി ശരത് ത്രിപാഠിയും എംഎല്‍എ രാകേഷ് സിങ് ബാദലും തമ്മില്‍ സംഘര്‍ഷം. ശാന്ത് കബിര്‍ നഗറില്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം.
advertisement
2/4
അണികളുടെ മുന്നില്‍ വെച്ച് എംപി എംഎല്‍എയെ ചെരിപ്പൂരി അടിക്കുകയായിരുന്നു. വികസന പദ്ധതികളെക്കുറിച്ച് ആലോചിക്കാനായിരുന്നു ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ശാന്ത് കബിര്‍ നഗറില്‍ ഔദ്യോഗിക യോഗം ചേര്‍ന്നത്.
advertisement
3/4
മാധ്യമപ്രവര്‍ത്തകരും സാധാരണ ജനങ്ങളും ഉള്‍പ്പെടെ നിരവധിപ്പേരായിരുന്നു യോഗത്തിനെത്തിയത്. ഇതിനിടെ പ്രദാശിക റോഡ് ഉദ്ഘാടന ഫലകത്തില്‍ തന്റെ വയ്ക്കാത്തതിനെച്ചൊല്ലിയായിരുന്നു എംപി എംഎല്‍എയോട് കയര്‍ത്തതും ചെരിപ്പൂരി അടിച്ചതും.
advertisement
4/4
ഇതോടെ ചാടിയെഴുന്നേറ്റ എംഎല്‍എ പ്രതിരോധിക്കുകയും എംപിയെ തല്ലുകയും ചെയ്തു. പൊലീസും പ്രവര്‍ത്തകരും ഇടപെട്ടാണ് എംഎല്‍എയെ സ്ഥലത്ത് നിന്ന് നീക്കുന്നതും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതും. പിന്നീട് ഇരുവരും അണികളുടെ മുന്നില്‍വെച്ച് പരസ്യമായി തന്നെ അസഭ്യം പറയുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/India/
PHOTOS | ബിജെപി എംപി സ്വന്തം പാർട്ടിയിലെ എംഎൽഎയെ ചെരിപ്പൂരി അടിച്ചു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories