TRENDING:

Assembly Election 2022 | സ്ഥാനാർഥികളെ റിസോർട്ടിലാക്കിയ ഈ മനോഹര തീരത്ത് ആരു വരും? ഗോവയെ അറിയാം

Last Updated:
ഇന്ത്യയിലെ ഏറ്റവും വികസനം കൈവരിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ. കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്. ഗോവയെക്കുറിച്ച് കൂടുതലറിയാം..
advertisement
1/10
സ്ഥാനാർഥികളെ റിസോർട്ടിലാക്കിയ ഈ മനോഹര തീരത്ത് ആരു വരും? ഗോവയെ  അറിയാം
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. ഇതിൽ ഗോവയിലെ ഫലം ബിജെപിയെയും കോൺഗ്രസിനെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ് ഗോവ. ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ. കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്. ഗോവയെക്കുറിച്ച് കൂടുതലറിയാം..
advertisement
2/10
വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. കൊങ്കിണി, മറാത്തി, ഹിന്ദി, കന്നഡ എന്നിവയാണ് ഗോവയിലെ പ്രധാന ഭാഷകൾ
advertisement
3/10
1510ൽ പോർച്ചുഗീസുകാരുടെ കോളനിയായിരുന്നു ഗോവ. 1961ൽ ആണ് ഗോവയും ദാമൻ ദിയുവും ഇന്ത്യയ്ക്കൊപ്പം ചേർക്കുന്നത്.
advertisement
4/10
ദാരിദ്ര്യനിർമ്മാജ്ജനത്തിന്‍റെ കാര്യത്തിൽ ഏറെ മുന്നിലാണ് ഗോവ. സംസ്ഥാനത്ത് 3.76 ശതമാനം പേർ മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്.
advertisement
5/10
ഗോവയുടെ പ്രതിശീർഷ ആഭ്യന്തര ഉൽപാദന നിരക്ക് (Per Capita NSDP) 374055 ആണ്.
advertisement
6/10
ഗോവയിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമപ്രദേശങ്ങളിൽ ആയിരത്തിൽ 80 ആണ്. നഗരപ്രദേശങ്ങളിൽ ഇത് 91 ആണ്.
advertisement
7/10
ഗോവയിൽ പാചകത്തിനായി കൂടുതൽ പേരും ഉപയോഗിക്കുന്നത് വിറകടുപ്പാണ്. എന്നാൽ ഇത് 14.91 ,ശതമാനത്തിൽനിന്ന് 3.10 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
advertisement
8/10
ഗോവയിലെ ജനസംഖ്യയുടെ 24.6 ശതമാനം പേർ പോഷകാഹാര കുറവ് അനുഭവിക്കുന്നവരാണ്. ജനസംഖ്യയുടെ 4.7 ശതമാനം പേർ ആറാം ക്ലാസിൽ താഴെ വിദ്യാഭ്യാസമുള്ളവരാണ്.
advertisement
9/10
ശുദ്ധജല ലഭ്യതയുടെ നിരക്ക് കൂട്ടാൻ ഗോവയ്ക്ക് സാധിച്ചിട്ടുണ്ട്. അതുപോലെ വൈദ്യുതീകരിച്ച വീടുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.
advertisement
10/10
2017ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷി കോൺഗ്രസ് ആണെങ്കിലും സംസ്ഥാനം ഭരിച്ചത് ബിജെപി ആയിരുന്നു. സ്വതന്ത്രരെയും മറ്റ് ചെറുകക്ഷികളെയും കൂട്ടുപിടിച്ചാണ് ബിജെപി ഭരണം പിടിച്ചത്..
മലയാളം വാർത്തകൾ/Photogallery/India/
Assembly Election 2022 | സ്ഥാനാർഥികളെ റിസോർട്ടിലാക്കിയ ഈ മനോഹര തീരത്ത് ആരു വരും? ഗോവയെ അറിയാം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories