Assembly Election 2022| കാർഷിക കരുത്തിൽ പഞ്ചാബിൽ ആര് കൊയ്യും നൂറുമേനി?
- Published by:Arun krishna
- news18-malayalam
Last Updated:
കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിജെപിയും വാശിയോടെ പോരാടിയ പഞ്ചാബില്‍ കര്‍ഷക സമരം പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. കൃഷിയും സംസ്കാരവും ഒരുപോലെ ഒത്തുചേര്‍ന്ന് കിടക്കുന്ന കാര്‍ഷിക ഭൂമിയായ പഞ്ചാബില്‍ ആരാകും നൂറുമേനി വിജയം നേടുക
advertisement
1/10

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ രാജ്യം ഉറ്റുനോക്കുന്ന ഫലമാണ് അഞ്ച് നദികളുടെ നാടായ പഞ്ചാബിലേത്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിജെപിയും വാശിയോടെ പോരാടിയ പഞ്ചാബില്‍ കര്‍ഷക സമരം പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. കൃഷിയും സംസ്കാരവും ഒരുപോലെ ഒത്തുചേര്‍ന്ന് കിടക്കുന്ന കാര്‍ഷിക ഭൂമിയായ പഞ്ചാബില്‍ ആരാകും നൂറുമേനി വിജയം നേടുക?. പഞ്ചാബിന്‍റെ രാഷ്ട്രീയ മനസ് ആര്‍ക്കൊപ്പമാണ് നില്‍ക്കുക ? അറിയാം പഞ്ചാബിനെ കുറിച്ച്.
advertisement
2/10
2021ലെ കണക്കുകള്‍ പ്രകാരം 3 കോടിയിലേറെയാണ് പഞ്ചാബിലെ ജനസംഖ്യ. 50,362 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള സംസ്ഥാനത്ത് 23 ജില്ലകളാണുള്ളത്. പഞ്ചാബിയാണ് പ്രധാന ഭാഷ. തലസ്ഥാനം- ചണ്ഡിഗഡ്.
advertisement
3/10
2017 ജുലൈ മുതല്‍ 2018 ജൂണ്‍ വരെ നടത്തിയ സര്‍വേ പ്രകാരം 83 ശതമാനമാണ് പഞ്ചാബിലെ സാക്ഷരതാ നിരക്ക്. ഇന്ത്യയിലേത് 77 ശതമാനവും .
advertisement
4/10
ആകെ ജനസംഖ്യയില്‍ 5.59 % പേരാണ് പഞ്ചാബില്‍ ദരിദ്യരായിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ 5 സ്ഥാനത്താണ് പഞ്ചാബ്.
advertisement
5/10
പഞ്ചാബിന്‍റെ പ്രതിശീർഷ ആഭ്യന്തര ഉൽപാദന നിരക്ക് (Per Capita NSDP) 109848 ആണ്.
advertisement
6/10
പഞ്ചാബിലെ ഏറ്റവും സമ്പന്നമായ 5 ജില്ലകളുടെ (ഏറ്റവും കുറവ് ദരിദ്രരുള്ള) പട്ടികയില്‍ രൂപ് നഗറാണ് ഒന്നാംസ്ഥാനത്തുള്ളത്. ഫരീദ്കോട്ടാണ് രണ്ടാമത്.
advertisement
7/10
രാജ്യത്ത് ഏറ്റവും കുറവ് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ജസസംഖ്യയുടെ 7.3% മാത്രമാണ് ഇവിടെ ആറാം ക്ലാസില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. ഇതില്‍ രാജ്യത്ത് എട്ടാം സ്ഥാനത്താണ് പഞ്ചാബ്.
advertisement
8/10
ശുദ്ധജലം ലഭിക്കാൻ 30 മിനിട്ടിലേറെ നടക്കേണ്ട അവസ്ഥ കഴിഞ്ഞ വർഷങ്ങളിൽ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. വൈദ്യുതിയില്ലാത്ത വീടുകളുടെ എണ്ണം 0.39% ശതമാനത്തിൽനിന്ന് 0.30% ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
advertisement
9/10
പഞ്ചാബില്‍ പാചകത്തിനായി കൂടുതൽ പേരും ഉപയോഗിക്കുന്നത് പരമ്പരാഗത മാര്‍ഗങ്ങളാണ്. കൃത്യമായി ശുചീകരണം നടക്കാത്ത വീടുകളുടെ കണക്കില്‍ അടുത്ത കാലത്തായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
10/10
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷി നില ഇങ്ങനെയാണ്- ആകെയുള്ള 117 സീറ്റുകളില്‍ 77 സീറ്റ് കോണ്‍ഗ്രസ് നേടി. ആംആദ്മി പാര്‍ട്ടി 20 സീറ്റും ശിരോമണി അകാലിദള്‍ 15 സീറ്റും ബിജെപി 3 സീറ്റും മറ്റുള്ളവര്‍ 2 സീറ്റ് വീതവും നേടി.
മലയാളം വാർത്തകൾ/Photogallery/India/
Assembly Election 2022| കാർഷിക കരുത്തിൽ പഞ്ചാബിൽ ആര് കൊയ്യും നൂറുമേനി?