TRENDING:

ട്രാഫിക് ലൈറ്റിൽ സ്ത്രീകളുടെ അടയാളം; ലിംഗസമത്വം ഉറപ്പാക്കാനെന്ന് ആദിത്യ താക്കറെ; സോഷ്യൽ മീഡിയയിൽ ഭിന്നത

Last Updated:
റോഡുകളിലും തെരുവുകളിലും സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മതി ലിംഗ സമത്വം എന്നാണ് വിമർശകർ ഉന്നയിക്കുന്ന മുഖ്യ വാദം.. ചില പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് ആദിത്യ നടത്തുന്നതെന്നും ആരോപണം ഉണ്ട്.
advertisement
1/12
ട്രാഫിക് ലൈറ്റിൽ സ്ത്രീകളുടെ അടയാളം; ലിംഗസമത്വം ഉറപ്പാക്കാനെന്ന് ആദിത്യ താക്കറെ
മഹാരാഷ്ട്രയിൽ ലിംഗ സമത്വം വർധിപ്പിക്കുന്നതിനായി പടിപടിയായുള്ള നീക്കങ്ങളുമായി ശിവസേന അംഗവും മന്ത്രിയുമായ ആദിത്യ താക്കറെ.
advertisement
2/12
ഇതിന് മുന്നോടിയായി മുംബൈയിലെ ഒരു ട്രാഫിക് സിഗ്നലിൽ സ്ത്രീകളുടെ അടയാളവും ഉൾപ്പെടുത്തി.
advertisement
3/12
മുംബൈയിലെ റോഡുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചേർന്ന് പലവിധ പദ്ധതികൾ നടപ്പാക്കാൻ ആദിത്യ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റെ ഭാഗമാണ് ട്രാഫിക് സിഗ്നലുകളിലെ ഈ മാറ്റം
advertisement
4/12
ലിംഗസമത്വം ഉറപ്പാക്കുന്നതിനായുള്ള ഒരു ചെറിയ ആശയം എന്നാണ് ആദിത്യ താക്കറെ ഈ നീക്കത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ദാധർ മേഖലയിലൂടെ പോകുമ്പോൾ നിങ്ങൾക്ക് അഭിമാനം തോന്നുന്ന ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടേക്കാം..ബൃഹത് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഒരു ചെറിയ ആശയത്തിലൂടെ ലിംഗസമത്വം ഉറപ്പാക്കാൻ ശ്രമിക്കുകയാണ്.. സിഗ്നലുകളിൽ ഇനി സ്ത്രീകളും ഉണ്ടാകും'.. സിഗ്നൽ ലൈറ്റുകളുടെ ചിത്രം പങ്കുവച്ച് ആദിത്യ കുറിച്ചു
advertisement
5/12
നിരവധി ആളുകളാണ് പുതിയ മാറ്റത്തെ അംഗീകരിച്ച് ആദിത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചെറുതെങ്കിലും കരുത്തുറ്റ നീക്കം എന്നാണ് ചിലരുടെ വിശേഷണം. എന്നാൽ വിമർശനങ്ങളും ഉയരുന്നുണ്ട്
advertisement
6/12
അംഗീകരിക്കപ്പെടേണ്ട കാര്യം തന്നെയെന്നാണ് ഒരു ട്വിറ്റർ യൂസർ കുറിച്ചത്
advertisement
7/12
തീർച്ചയായും സ്വീകരിക്കപ്പെടേണ്ട ഒരു മാറ്റം.. നമ്മുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ യുവ നേതാക്കൾ ശ്രമിക്കുന്നത് നല്ല കാര്യം തന്നെയെന്ന് മറ്റൊരു പ്രതികരണം
advertisement
8/12
ഇതൊരു മികച്ച തുടക്കമാണ്.. മാറ്റവും.. ആദിത്യയെ പ്രശംസിച്ച് മറ്റൊരാൾ കുറിച്ചു
advertisement
9/12
ലിംഗ സമത്വത്തിനായി പോരാടാൻ രാഷ്ട്രീയക്കാർ തയ്യാറാകുന്നു എന്നത് തന്നെ നല്ല കാര്യമെന്നാണ് ഒരു യുവതി പ്രതികരിച്ചത്
advertisement
10/12
'നല്ല കാര്യമാണ് നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നറിയാം.. പക്ഷെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതും കൊല്ലുന്നത് അവസാനിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം.. അങ്ങനെ ചെയ്യുന്നവർ രക്ഷപ്പെടരുതെന്നും..' ഇങ്ങനെയായിരുന്നു ഒരു പ്രതികരണം
advertisement
11/12
'സ്ത്രീ ശാക്തീകരണത്തിനുള്ള മികച്ച ഒരു സംഭവന.. ഇനി മുതൽ സ്ത്രീകൾക്ക് ഭയമില്ലാതെ റോഡ് മുറിച്ച് കടക്കാം... അവർ സ്വാഗതം ചെയ്യപ്പെട്ടു എന്ന് അവർക്ക് തോന്നും കാരണം ഇതുവരെ റോഡ് മുറിച്ചു കടക്കൽ ആണുകളുടെ മാത്രം കുത്താകാവകാശം ആയിരുന്നല്ലോ'.. വിമർശിച്ചും പരിഹസിച്ചും മറ്റൊരു പ്രതികരണം
advertisement
12/12
റോഡുകളിലും തെരുവുകളിലും സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മതി ലിംഗ സമത്വം എന്നാണ് വിമർശകർ ഉന്നയിക്കുന്ന മുഖ്യ വാദം.. ചില പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് ആദിത്യ നടത്തുന്നതെന്നും ആരോപണം ഉണ്ട്.
മലയാളം വാർത്തകൾ/Photogallery/India/
ട്രാഫിക് ലൈറ്റിൽ സ്ത്രീകളുടെ അടയാളം; ലിംഗസമത്വം ഉറപ്പാക്കാനെന്ന് ആദിത്യ താക്കറെ; സോഷ്യൽ മീഡിയയിൽ ഭിന്നത
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories