TRENDING:

IPL2019: വാർണർ ഷോയിൽ ഹൈദരാബാദ് മുന്നോട്ട്

Last Updated:
വാർണറുടെ മികവിൽ പഞ്ചാബിനെ വീഴ്ത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി
advertisement
1/6
IPL2019: വാർണർ ഷോയിൽ ഹൈദരാബാദ് മുന്നോട്ട്
ഐപിഎല്ലിലെ നിർണായക മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് ജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് ആണ് ഹൈദരാബാദ് തകർത്തത്. സീസണിലെ അവസാന മത്സരത്തിൽ 81 റൺസ് എടുത്ത ഡേവിഡ് വാർണറാണ് ഹൈദരാബാദിന് ജയം ഒരുക്കിയത്.
advertisement
2/6
പ്ലേ ഓഫ് ബർത്തിനായുള്ള നിർണായക പോരാട്ടത്തിൽ ജയം ഹൈദരാബാദിനൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി മുൻനിര അടിച്ചു തകർത്തു. ഓപ്പണറായെത്തിയ വൃദ്ധിമാൻ സാഹ 13 പന്തിൽ 28 റൺസെടുത്തു. മനീഷ് പാണ്ഡെ 36 റൺസെടുത്തു.
advertisement
3/6
പക്ഷെ പഞ്ചാബിനെ പഞ്ചറാക്കിയത് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ ഡേവിഡ് വാർണർ. 56 പന്തിൽ 81 റൺസെടുത്ത വാർണർ മടങ്ങുമ്പോൾ 16 ഓവറിൽ 3ന് 163. പിന്നെ നബിയും വില്യംസണുമൊക്കെ ചേർന്ന് ടീം സ്കോർ 212ലെത്തിച്ചു.
advertisement
4/6
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്നാം ഓവറിൽത്തന്നെ ഗെയ്ൽ വീണു. 110 റൺസാകുമ്പോഴേക്കും അഗർവാളും പൂറനുമടക്കം 5 പേർ തിരിച്ചെത്തി
advertisement
5/6
56 പന്തിൽ 79 റൺസെടുത്ത കെ എൽ രാഹുൽ മാത്രമാണ് പഞ്ചാബ് നിരയിൽ പൊരുതിയത്. 20 ഓവറിൽ എട്ട് വിക്കറ്റിന് 167 എന്ന നിലയിൽ പഞ്ചാബിന്‍റെ പോരാട്ടം അവസാനിച്ചു. മൂന്ന് വിക്കറ്റുമായി റാഷിദ് ഖാനാണ് ഹൈദരാബാദിനുവേണ്ടി തിളങ്ങിയത്.
advertisement
6/6
തുടർച്ചായായ മൂന്നാം തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. പത്ത് പോയിന്‍റ് മാത്രമുള്ള പഞ്ചാബ് ആറാമതാണ്. 12 പോയിന്‍റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തും.
മലയാളം വാർത്തകൾ/Photogallery/Sports/
IPL2019: വാർണർ ഷോയിൽ ഹൈദരാബാദ് മുന്നോട്ട്
Open in App
Home
Video
Impact Shorts
Web Stories