IPL 2020| ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ പത്ത് കളിക്കാർ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഇതുവരെയുള്ള ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ക്യാച്ചുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ ഒന്നാമനാണ് റെയ്ന.
advertisement
1/10

സുരേഷ് റെയ്ന; ഐപിഎൽ ചെന്നൈ സൂപ്പർ കിംഗ്സിലെ സ്റ്റാർ പ്ലെയറാണ് സുരേഷ് റെയ്ന. ഇതുവരെയുള്ള ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ക്യാച്ചുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ ഒന്നാമനാണ് റെയ്ന. 193 കളികളിൽ നിന്നായി 102 ക്യാച്ചുകളാണ് റെയ്ന സ്വന്തമാക്കിയിട്ടുള്ളത്.
advertisement
2/10
എബി ഡിവില്ലിയേഴ്സ്: ലോകത്തിലെ ഏറ്റവും മികച്ച ഫിൽഡർമാരുടെ പട്ടികയിലാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ എ ബി ഡിവില്ലിയേഴ്സ്. ഐപിഎല്ലിൽ 121 ഇന്നിംഗ്സുകളിൽ നിന്നായി 84 ക്യാച്ചുകളാണ് ഈ സൗത്ത് ആഫ്രിക്കൻ താരത്തിന്റെ സമ്പാദ്യം. നേരത്തെ ഡൽഹി ഡെയർ ഡെവിൾ താരമായിരുന്നു.
advertisement
3/10
രോഹിത് ശർമ: മികച്ച ഫീല്‍ഡർമാരുടെ പട്ടികയിലുള്ള മറ്റൊരു ഇന്ത്യൻ താരമാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. 188 മത്സരങ്ങളിൽ നിന്നായി 83 ക്യാച്ചുകളാണ് രോഹിതിന്റെ സമ്പാദ്യം. ഹിറ്റ്മാൻ എന്നറിയപ്പെടുന്ന രോഹിത് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ്.
advertisement
4/10
കിറോൺ പൊള്ളാർഡ്: മുംബൈ ഇന്ത്യൻസിലെ മറ്റൊരു മികച്ച ഫീൽഡറാണ് വെസ്റ്റ് ഇൻഡീസ് താരമായ കിറോൺ പൊള്ളാർഡ്. ഏറ്റവും ക്യാച്ചുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. 148 മത്സരങ്ങളിൽ നിന്നായി 82 ക്യാച്ചുകളാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.
advertisement
5/10
ഡ്വൈൻ ബ്രാവോ: ഐപിഎല്ലിൽ ഏറ്റവും ക്യാച്ചുകൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലെ മറ്റൊരു വെസ്റ്റ് ഇൻഡീസ് താരമാണ് ഡ്വൈൻ ബ്രാവോ. ചെന്നൈ സൂപ്പർ കിംഗ്സിലെ മികച്ച ആൾ റൗണ്ടറാണ് ബ്രാവോ. 133 മത്സരങ്ങളിൽ നിന്നായി 74 ക്യാച്ചുകളാണ് ബ്രാവോയുടെ സമ്പാദ്യം. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകൾക്കു വേണ്ടി ബ്രാവോ നേരത്തെ കളിച്ചിട്ടുണ്ട്.
advertisement
6/10
വിരാട് കോലി: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലിയും മികച്ച ഫിൽഡര്‍മാരുടെ പട്ടികയിലുണ്ട്. 117 മത്സരങ്ങളിൽ നിന്നായി 73 ക്യാച്ചുകൾ കോലി നേടിയിട്ടുണ്ട്.
advertisement
7/10
ശിഖർധവാൻ: ഡൽഹി ക്യാപിറ്റൽസിലെ പ്രധാന കളിക്കാരിലൊരാളാണ് ശിഖർ ധവാൻ. 68 ക്യാച്ചുകളാണ് ഐപിഎല്ലിൽ ദവാൻ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
advertisement
8/10
മനീഷ് പാണ്ഡെ: സൺ റൈസേഴ്സ് ഹൈദരാബാദ് കളിക്കാരനാണ് മംനീഷ് പാണ്ഡെ. ഐപിഎല്ലിൽ 63 ക്യാച്ചുകളാണ് മനീഷ് പാണ്ഡെ നേടിയിട്ടുള്ളത്.
advertisement
9/10
രവീന്ദ്ര ജഡേജ: ചെന്നൈ സൂപ്പർ കിംഗ്സിലെ മറ്റൊരു മികച്ച ഫിൽഡറാണ് രവീന്ദ്ര ജഡേജ. 63 ക്യാച്ചുകളാണ് അദ്ദേഹം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
advertisement
10/10
ഡേവിഡ് വാർണർ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ കളിക്കാരുടെ പട്ടികയിലെ പത്താമനാണ് സൺ റൈസേഴ്സ് താരം ഡേവിഡ് വാർണർ. 53 ക്യാച്ചുകളാണ് വാർണർ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ പത്ത് കളിക്കാർ