TRENDING:

IPL 2020| 'ദുബായ് ചൂടാണ്'; യുഎഇയിൽ എത്തിയതിനു പിന്നാലെ രാജസ്ഥാൻ താരം ബെൻ സ്റ്റോക്ക് കുറിച്ചതിങ്ങനെ

Last Updated:
ഞായറാഴ്ച ദുബായിലെത്തിയ സ്റ്റോക്സ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ദുബായ് ചൂടാണ് എന്നാണ് സ്റ്റോക്സ് കുറിച്ചത്.
advertisement
1/8
'ദുബായ് ചൂടാണ്'; യുഎഇയിൽ എത്തിയതിനു പിന്നാലെ രാജസ്ഥാൻ താരം ബെൻ സ്റ്റോക്ക് കുറിച്ചതിങ്ങനെ
ദുബായ്: ഐപിഎൽ 13ാം സീസണിൽ പങ്കെടുക്കുന്നതിനായി രാജസ്ഥാൻ റോയൽസിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ദുബായിലെത്തി.
advertisement
2/8
ന്യൂസിലാൻഡിൽ കുടുംബത്തോടൊപ്പമായിരുന്നതിനാൽ ആദ്യമത്സരങ്ങൾ സ്റ്റോക്ക്സിന് നഷ്ടമായിരുന്നു.
advertisement
3/8
മസ്തിഷ്ക ക്യാൻസറുമായി പോരാടുന്ന പിതാവിനൊപ്പം സമയം ചെലവഴിക്കാൻ സ്റ്റോക്സ് കഴിഞ്ഞ മാസമാണ് ക്രൈസ്റ്റ്ചർച്ചിൽ എത്തിയത്.
advertisement
4/8
പാകിസ്ഥാനെതിരായ മത്സരത്തിനിടെയാണ് അദ്ദേഹം ന്യൂസിലാൻഡിൽ എത്തിയത്.
advertisement
5/8
ആദ്യ ടെസ്റ്റിനുശേഷം ഓഗസ്റ്റിൽ സ്റ്റോക്സ് ന്യൂസിലൻഡിലേക്ക് പുറപ്പെട്ടു, തുടർന്നുള്ള രണ്ട് ടെസ്റ്റുകളിലും സ്റ്റോക്സ് കളിച്ചില്ല. ഓസ്‌ട്രേലിയയുമായുള്ള ഏകദിന-ടി20 പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല.
advertisement
6/8
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആറ് ദിവസത്തെ ക്വാറന്റീന് ശേഷമാകും സ്റ്റോക്സ് ടീമിനൊപ്പം ചേരുന്നത്. ഞായറാഴ്ച ദുബായിലെത്തിയ സ്റ്റോക്സ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ദുബായ് ചൂടാണ് എന്നാണ് സ്റ്റോക്സ് കുറിച്ചത്.
advertisement
7/8
സ്റ്റോക്സ് മടങ്ങിയെത്തിയത് രാജസ്ഥാന് ബാറ്റിംഗ് നിരയ്ക്കും ബൗളിംഗ് നിരയ്ക്കും ഒരുപോലെ കരുത്താകും. നിലവിൽ സഞ്ജു സാംസണും സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയുടെ കരുത്ത്.
advertisement
8/8
നാല് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. രാജസ്ഥാന്റെ അടുത്ത മത്സരം മുംബൈക്കെതിരെയാണ്. ചൊവ്വാഴ്ച അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലാണ് മത്സരം.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| 'ദുബായ് ചൂടാണ്'; യുഎഇയിൽ എത്തിയതിനു പിന്നാലെ രാജസ്ഥാൻ താരം ബെൻ സ്റ്റോക്ക് കുറിച്ചതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories