IPL 2020 MI vs DC Final| അഞ്ചാം തവണയും കിരീടത്തിൽ മുത്തമിട്ട് മുംബൈ; ആഘോഷമാക്കി താരങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
തുടർച്ചയായ രണ്ടാം കിരീട നേട്ടത്തോടെ ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമും മുംബൈ ആയി.
advertisement
1/10

ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിനൊടുവിൽ അഞ്ചാം തവണയും കപ്പെടുത്ത് മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് തകർത്താണ് മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടം. 68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ.
advertisement
2/10
രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.
advertisement
3/10
ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (65*) പന്തും (56) അര്‍ധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡല്‍ഹിക്കായി മാന്യമായ സ്കോർ നേടിയത്. തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷമായിരുന്നു ഡല്‍ഹി പൊരുതാനുള്ള സ്കോറിലേക്കെത്തിയത്.
advertisement
4/10
156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. തുടർച്ചയായുള്ള രണ്ടാം കിരീടനേട്ടമാണ് മുംബൈ സ്വന്തമാക്കിയത്.
advertisement
5/10
തുടർച്ചയായ രണ്ടാം കിരീട നേട്ടത്തോടെ ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമും മുംബൈ ആയി. 2010, 2011 വർഷങ്ങളിലാണ് ചെന്നൈ കിരീടം നിലനിർത്തിയത്.
advertisement
6/10
തകർപ്പൻ ഫോമിലേക്ക് തിരിച്ചു വന്ന ഹിറ്റ്മാൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. 51 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടക്കം 68 റൺസാണ് രോഹിത് നേടിയത്.
advertisement
7/10
മുംബൈയ്‌ക്ക് വേണ്ടി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ജയന്ത് യാദവ് നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.
advertisement
8/10
17 മത്സരങ്ങളിൽ 30 വിക്കറ്റ് നേടിയ ഡൽഹിയുടെ കഗിസോ റബാദയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
advertisement
9/10
മുംബൈ താരം ജസ്പ്രീത് ബൂംറയാണ് പട്ടികയിൽ രണ്ടാമതുള്ളത്. 15 മത്സരത്തിൽ 27 വിക്കറ്റുകളാണ് ബൂംറ നേടിയത്.
advertisement
10/10
Mumbai Indians
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 MI vs DC Final| അഞ്ചാം തവണയും കിരീടത്തിൽ മുത്തമിട്ട് മുംബൈ; ആഘോഷമാക്കി താരങ്ങൾ