IPL 2020| 'മഞ്ഞക്കുപ്പായത്തിലെ അവസാന മത്സരമല്ല'; ചെന്നൈക്ക് വേണ്ടി ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി എംഎസ് ധോണി
- Published by:Gowthamy GG
- news18-malayalam
Last Updated:
ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ടൂർണമെന്റിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പുറത്താകുന്നത്.
advertisement
1/6

അബുദാബി: ചെന്നൈ സൂപ്പർ കിംഗ്സിൽ തുടരുമെന്ന് വ്യക്തമാക്കി നായകൻ മഹേന്ദ്ര സിംഗ് ധോണി. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ ടോസ് സമയത്ത് മഞ്ഞക്കുപ്പായത്തിൽ അവസാന മത്സരമാണോ ഇതെന്ന കമന്റേറ്റർ ഡാനി മോറിസന്റെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
2/6
തീർച്ചയായും അല്ല എന്നായിരുന്നു ധോണിയുടെ മറുപടി. സീസണിലെ ചെന്നൈയുടെ അവസാന മത്സരമാണിത്. ഈ സീസണിൽ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ, ഫ്രാഞ്ചൈസി അടുത്ത സീസണിലേക്ക് വലിയ മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
advertisement
3/6
ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ടൂർണമെന്റിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പുറത്താകുന്നത്.ഈ സീസണിൽ ഒരിക്കൽപോലും തിളങ്ങാൻ കഴിയാത്ത ചെന്നൈ നേരത്തെ തന്നെ ടൂർണമെൻറിൽ നിന്ന് പുറത്തായി.
advertisement
4/6
13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചെന്നൈയുടെ സ്ഥാനം. മൂന്നു തവണ ചാമ്പ്യൻമാരായ ചെന്നൈ ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ്.
advertisement
5/6
റെയ്നയുടെ അഭാവവും താരങ്ങളുടെ ഫോമില്ലായ്മയും ഈ സീസണിൽ ചെന്നൈക്ക് തിരിച്ചടിയായി. ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ 5 എണ്ണത്തിൽ മാത്രമാണ് ചെന്നൈ വിജയിച്ചത്. ഉദ്ഘാടനമത്സരത്തിൽ മുംബൈയെ പരാജയപ്പെടുിത്തിക്കൊണ്ടായിരുന്നു ചെന്നൈയുടെ തുടക്കം.
advertisement
6/6
സീസണിലെ 53ാം മത്സരത്തിൽ ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. പഞ്ചാബിന് ഇന്നത്തെ മത്സരം നിർണായകമാണ്. ചെന്നൈക്കെതിരെ മികച്ച സ്കോറിൽ വിജയിക്കാനായാൽ മാത്രം പഞ്ചാബിന് പ്ലേഓഫ് സാധ്യത നിലനിർത്താനാകും.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| 'മഞ്ഞക്കുപ്പായത്തിലെ അവസാന മത്സരമല്ല'; ചെന്നൈക്ക് വേണ്ടി ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി എംഎസ് ധോണി