TRENDING:

IPL 2020 Playoffs| പ്ലേ ഓഫിലെ ആ നാലുപേർ ഇവരാണ്; ആദ്യ കിരീട നേട്ടത്തിന് ഡൽഹിയും ബാംഗ്ലൂരും

Last Updated:
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്.
advertisement
1/7
IPL 2020 Playoffs| പ്ലേ ഓഫിലെ ആ നാലുപേർ ഇവരാണ്; ആദ്യ കിരീട നേട്ടത്തിന് ഡൽഹിയും ബാംഗ്ലൂരും
ഷാർജ: ഐപിഎൽ 13ം സീസണിലെ പ്ലേ ഓഫ് പട്ടിക പൂർത്തിയായി. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്. മുംബൈ അനായാസമാണ് പ്ലേ ഓഫിലെത്തിയത്.
advertisement
2/7
തിങ്കളാഴ്ച നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകർത്താണ് ഡൽഹി പ്ലേ ഓഫിലെത്തിയത്. മത്സരത്തിൽ ഡല്‍ഹിയോട് പരാജയപ്പെട്ടെങ്കിലും മികച്ച നെറ്റ് റൺ റേറ്റ് ഉണ്ടായിരുന്നതിനെ തുടർന്ന് ബാംഗ്ലൂരും പ്ലേഓഫിൽ ഇടംനേടി. പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രവേശനം.
advertisement
3/7
അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈയ്ക്കെതിരെ പത്ത് വിക്കറ്റ് വിജയം നേടിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തിയത്. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ആദ്യ ക്വാളിഫയർ. 5ന് ദുബായിലാണ് മത്സരം. വിജയിക്ക് ഐപിഎൽ 2020 ഫൈനലിന് യോഗ്യത ലഭിക്കും.
advertisement
4/7
ഗ്രൂപ്പ് മത്സരങ്ങളിൽ ഇരുടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈയ്ക്കായിരുന്നു ജയം. ആദ്യ മത്സരത്തിൽ 5 വിക്കറ്റിനു ജയിച്ച മുംബൈ, രണ്ടാം തവണ 9 വിക്കറ്റിനാണ് ഡൽഹിയെ തകർത്തത്.
advertisement
5/7
ആറിന് അബുദാബിയിൽ നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ 10 വിക്കറ്റിനു ജയിച്ചു. രണ്ടാം മത്സരത്തിൽ ഹൈദരാബാദ് 5 വിക്കറ്റിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി.
advertisement
6/7
ആദ്യ ക്വാളിഫയറിൽ പരാജയപ്പെടുന്ന ടീമും എലിമിനേറ്ററിലെ വിജയിയും തമ്മിലാണ് രണ്ടാം ക്വാളിഫയർ. 8 ന് അബുദാബിയിലാണ് മത്സരം. തുടർന്ന് 10 ന് ദുബായിൽ ആദ്യ ക്വാളിഫയറിലെ വിജയി രണ്ടാം ക്വാളിഫയറിലെ വിജയിയുമായി ഫൈനലിൽ ഏറ്റുമുട്ടും.
advertisement
7/7
മുംബൈ ഇന്ത്യൻസ് നാലു തവണ (2013, 2015, 2017, 2019) ഐപിഎൽ ജേതാക്കളായിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ് 2016 ലെ ജേതാക്കളാണ്. ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 Playoffs| പ്ലേ ഓഫിലെ ആ നാലുപേർ ഇവരാണ്; ആദ്യ കിരീട നേട്ടത്തിന് ഡൽഹിയും ബാംഗ്ലൂരും
Open in App
Home
Video
Impact Shorts
Web Stories