TRENDING:

വിവാദങ്ങൾക്കിടെ കാനം ഇന്ന് കൊച്ചിയിൽ; അതൃപ്തി അറിയിക്കാൻ ജില്ലാ നേതൃത്വം

Last Updated:
മാർച്ച് നടത്തുന്ന വിവരം അറിയിച്ചപ്പോൾ കാനം അതിനെ എതിർത്തിരുന്നില്ലെന്നും ഇപ്പോൾ മാർച്ചിനെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും പി രാജു
advertisement
1/5
വിവാദങ്ങൾക്കിടെ കാനം ഇന്ന് കൊച്ചിയിൽ; അതൃപ്തി അറിയിക്കാൻ ജില്ലാ നേതൃത്വം
കൊച്ചി: സിപിഐയുടെ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ജില്ലയിലെത്തും. രാവിലെ കൊച്ചിയിൽ എത്തുന്ന കാനം രാജേന്ദ്രൻ ആലുവയിൽ മേഖല റിപ്പോർട്ടിംഗിലാണ് ആദ്യം പങ്കെടുക്കുക. മൂന്നു ജില്ലകളിലെ പ്രവർത്തകർക്കായാണ് മേഖലാ റിപ്പോർട്ടിംഗ്.
advertisement
2/5
തുടർന്ന് വൈകുന്നേരം ആലുവയിൽ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേരും. സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമ‌ർശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം ഇതിനകം തന്നെ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്തി യോഗത്തിൽ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
advertisement
3/5
ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നത്. പിന്നീട് പാർട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരം മാർച്ച് എറണാകുളം ഡി.ഐ.ജി.ഓഫിസിലേക്ക് മാറ്റി. മാർച്ച് നടത്തുന്ന വിവരം അറിയിച്ചപ്പോൾ കാനം അതിനെ എതിർത്തിരുന്നില്ല. എന്നാൽ ഇപ്പോൾ മാർച്ചിന്നെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും രാജു പറഞ്ഞു.
advertisement
4/5
വൈപ്പിനിൽ വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി പി ഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സി.ഐ നിഷ്പക്ഷമായല്ല പ്രവർത്തിച്ചത് എന്നാരോപിച്ചാണ് സി പി ഐ പ്രവർത്തകർ കൊച്ചി ഡിഐജി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. സി.ഐ.യെ സ്ഥലം മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.
advertisement
5/5
ഇതിനിടെ, സംഭവം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ കൊച്ചി സിറ്റി എസിപി ലാൽജി, എസ്ഐ വിപിൻദാസ് എന്നിവരുടെ മൊഴി കളക്ട‌ർ ഇന്ന് രേഖപ്പെടുത്തും. അതേസമയം എംഎൽഎയെ തങ്ങൾ മർദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.
മലയാളം വാർത്തകൾ/Photogallery/Kerala/
വിവാദങ്ങൾക്കിടെ കാനം ഇന്ന് കൊച്ചിയിൽ; അതൃപ്തി അറിയിക്കാൻ ജില്ലാ നേതൃത്വം
Open in App
Home
Video
Impact Shorts
Web Stories