വൃദ്ധസദനത്തിൽ നിന്ന് തളിർക്കുന്ന പുതുജീവിതം; 79 കാരന്റെ ജീവിത സഖിയായി 75കാരി
- Published by:ASHLI
- news18-malayalam
Last Updated:
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 79 കാരനായ വിജയരാഘവനും 75 കാരിയായ സുലോചനയും വിവാഹിതരായത്
advertisement
1/10

വൃദ്ധസദനത്തിലെ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവിൽ 79 കാരന്റെ ജീവിത സഖിയായി 75കാരി.
advertisement
2/10
തൃശ്ശൂരുള്ള സര്‍ക്കാരിന്റെ രാമവര്‍മ്മപുരം വൃദ്ധസദനമാണ് ഈ മനോഹരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
advertisement
3/10
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 79 കാരനായ വിജയരാഘവനും 75 കാരിയായ സുലോചനയും വിവാഹിതരായത്.
advertisement
4/10
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
advertisement
5/10
പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019 ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് തൃശൂർ ഗവൺമെന്‍റ് വൃദ്ധസദനത്തിൽ എത്തിയത്.
advertisement
6/10
ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഇരുവരും സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
advertisement
7/10
തുടർന്ന് സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ വിജയരാഘവന്റേയും സുലോചനയുടേയും വിവാഹം നടത്താൻ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഒരുക്കങ്ങൾ നടത്തുകയായിരുന്നു.
advertisement
8/10
ജീവിതത്തില്‍ സന്തോഷവും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഉണ്ടാകട്ടെ എന്ന് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് മന്ത്രി ഡോ. ആർ ബിന്ദു പുതുദമ്പതികൾക്ക് മധുരം നൽകി.
advertisement
9/10
ചടങ്ങിൽ ഏറ്റവും സന്തോഷത്തോടെ സാക്ഷിയായെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.മേയർ എം വർഗീസ്സും ദമ്പതികൾക്ക് ആശംസകൾ നേർന്നു.
advertisement
10/10
കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്യാമള മുരളീധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, കൗണ്‍സിലര്‍, വൃദ്ധസദനം സൂപ്രണ്ട് രാധിക, താമസക്കാര്‍ തുടങ്ങിയവര്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
വൃദ്ധസദനത്തിൽ നിന്ന് തളിർക്കുന്ന പുതുജീവിതം; 79 കാരന്റെ ജീവിത സഖിയായി 75കാരി