COVID 19 | ബിഗ് ബോസ് മലയാളം സീസൺ 2 റിയാലിറ്റി ഷോ നിർത്തുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം രണ്ടാം സീസണ്‍ 70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു
advertisement
1/7

ചെന്നൈ: കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന.
advertisement
2/7
300 പേരോളം പേരാണ് ബിഗ് ബോസിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം .
advertisement
3/7
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
advertisement
4/7
ഇന്ത്യയിലെ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു.- എൻഡെമോൾ ഷൈൻ വ്യക്തമാക്കി.
advertisement
5/7
കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങള്‍ക്ക് വിനോദവുമായി വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു- എൻഡെമോൾഷെന്‍ അറിയിച്ചു.
advertisement
6/7
ഇതിന്റെ പാശ്ചത്തലത്തിലാണ് മലയാളത്തിലെ സീസണ്‍ 2വിനും തിരശ്ശീല വീഴുന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍ 2 70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു.
advertisement
7/7
കൊറോണയെ തുടർന്നാണ് തീരുമാനമെന്നു പറയുമ്പോഴും മത്സരാർത്ഥിയായ ഡോ. രജിത്കുമാറിന്റെ പുറത്താകലും അനുബന്ധ സംഭവങ്ങളും വലിയതോതിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. പരിപാടി അവസാനിപ്പിക്കുന്നതിന് പിന്നിൽ ഇത്തരം വിവാദങ്ങളും കാരണമായതായി സൂചനയുണ്ട്.