മലപ്പുറത്ത് താമരയ്ക്ക് 'തട്ടമിട്ട' സ്ഥാനാർഥി; വണ്ടൂരിലെ സുൽഫത്ത് ബിജെപിയിലെത്തിയത് നരേന്ദ്ര മോദിയോടുള്ള ആരാധനയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പിൻ്റെ ഫലം എന്ത് തന്നെ ആയാലും താമര ചിഹ്നത്തിൽ മൽസരിക്കുന്ന ഈ തട്ടമിട്ട സ്ഥാനാർഥിയെ, മാറുന്ന മലപ്പുറത്തിൻ്റെ മതേതര മുഖമായി ദേശീയ തലത്തിൽ തന്നെ പ്രചരിപ്പിക്കുകയാണ് ബിജെപി ..
advertisement
1/7

മലപ്പുറം ജില്ലയിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ശാന്തി നഗർ കൂറ്റൻ പാറ സ്വദേശിനിടി.പി. സുൽഫത്ത്. താമര ചിഹ്നത്തിൽ മത്സരിക്കുന്ന ഇവർ ബിജെപിയിൽ അംഗമായത് നരേന്ദ്രമോഡി ഉള്ള ആരാധന കാരണമാണ്. വണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡിലെ ബിജെപി സ്ഥാനാർഥി ആണ് ഇവർ.
advertisement
2/7
ബിജെപിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എതിരെ സി.എ.എ അടക്കം വിവിധ വിഷയങ്ങളിൽ അതി ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന ജില്ലയാണ് മലപ്പുറം. എന്നാല്‍ നരേന്ദ്ര മോദിയുടെ നയങ്ങളിലും തീരുമാനങ്ങളിലും ആകൃഷ്ടയായി സുൽഫത്ത് ബിജെപിയിൽ എത്തുകയായിരുന്നു.
advertisement
3/7
" നരേന്ദ്ര മോദി തന്നെ ആണ് എന്നെ ബിജെപിയിലേക്ക് എത്താന്‍ പ്രധാന കാരണം. അദ്ദേഹത്തിൻ്റെ ചിന്ത, നയങ്ങൾ, രീതി ഇതൊക്കെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തം ആണ്. എനിക്ക് ഓർമ്മവച്ച കാലത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി അദ്ദേഹം തന്നെ ആണ് " സുൽഫത്ത് പറയുന്നു.
advertisement
4/7
"മുത്തലാഖ് ബിൽ മുസ്ലീം വനിതകൾക്ക് നൽകിയത് വലിയ ആശ്വാസം ആണ്. ഇനി പെൺകുട്ടികളുടെ വിവാഹപ്രായം കൂടി ഉയർത്തുന്ന നിയമം കൂടി ഏറെ വൈകാതെ യാഥാർഥ്യമാകും. സമുദായത്തിലെ പെൺകുട്ടികൾക്ക് ഇക്കാര്യങ്ങൾ വലിയ അനുഗ്രഹം തന്നെ ആണ്. ഇതെല്ലാം നടപ്പാക്കുന്നത് മോദിജി ആണ് . അദ്ദേഹത്തിൻ്റെ നയങ്ങളിൽ രാജ്യത്തിൻ്റെ നന്മക്ക് വേണ്ടി ഉള്ള ലക്ഷ്യങ്ങൾ ഉണ്ടാകും " സുൽഫത്ത് കൂട്ടിച്ചേർത്തു.
advertisement
5/7
കേരളത്തിൽ ഇരു മുന്നണികളും ബിജെപിയെ പറ്റിയും കേന്ദ്ര നയങ്ങളെ പറ്റിയും തെറ്റിദ്ധാരണ പരത്തുകയാണ്. ജനങ്ങൾക്ക് ഉപകാരമായ പദ്ധതികൾ പൂർണ്ണമായ തരത്തിൽ താഴെ തട്ടിലേക്ക് ഇവർ എത്തിക്കുന്നില്ല. ബിജെപി മുസ്‌ലിം വിരുദ്ധ പാർട്ടി അല്ലെന്ന് തെളിയിക്കുവാൻ കൂടി തൻ്റെ സ്ഥാനാർഥിത്വത്തിലൂടെ സാധിക്കുമെന്ന് സുൽഫത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
advertisement
6/7
" നാട്ടിലെ എല്ലാവരോടും വോട്ട് ചോദിച്ച് തുടങ്ങി. നല്ല പ്രതികരണം ആണ് . ജനങ്ങളുടെ പിന്തുണ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ" സുൽഫത്ത് വ്യക്തമാക്കി.
advertisement
7/7
തെരഞ്ഞെടുപ്പിൻ്റെ ഫലം എന്ത് തന്നെ ആയാലും താമര ചിഹ്നത്തിൽ മൽസരിക്കുന്ന ഈ തട്ടമിട്ട സ്ഥാനാർഥിയെ, മാറുന്ന മലപ്പുറത്തിൻ്റെ മതേതര മുഖമായി ദേശീയ തലത്തിൽ തന്നെ പ്രചരിപ്പിക്കുകയാണ് ബിജെപി ..
മലയാളം വാർത്തകൾ/Photogallery/Kerala/
മലപ്പുറത്ത് താമരയ്ക്ക് 'തട്ടമിട്ട' സ്ഥാനാർഥി; വണ്ടൂരിലെ സുൽഫത്ത് ബിജെപിയിലെത്തിയത് നരേന്ദ്ര മോദിയോടുള്ള ആരാധനയിൽ