കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ല; സി ബി ഐ റിപ്പോർട്ട്
Last Updated:
പരിശോധനയിൽ അമിതമായി ബിയറിന്‍റെ അംശം കണ്ടെത്തി
advertisement
1/4

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. കരള്‍രോഗം മൂര്‍ഛിച്ചതോടെയാണ് മരണം സംഭവിച്ചതെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
2/4
കലാഭവന്‍ മണിയുടെ മരണത്തിന് കാരണം കരള്‍ രോഗം മാത്രമാണ്. സമീപദിവസങ്ങളില്‍ അമിതമായി ബിയര്‍ കഴിച്ചതാണ് രക്തത്തില്‍ മീഥൈയില്‍ ആല്‍ക്കഹോളിന്‍റെ അംശം കാണാനിടയായത്. ആയുര്‍വേദ മരുന്നിന്‍റെ ഉപയോഗവും ലഹരിവസ്തുക്കളുടെ അംശം ചെറിയതോതില്‍ ശരീരത്തില്‍ കാണാനിടയാക്കി.
advertisement
3/4
എന്നാല്‍, ഇതല്ല മരണകാരണം. ഏറെ നാളായുള്ള കരള്‍ രോഗം മൂര്‍ഛിച്ചത് തന്നെയാണ് മരണകാരണം. സിബിഐ അന്വേഷണ കണ്ടെത്തലുകള്‍ ഇങ്ങനെ വിവരിക്കുന്നു. 75 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തിന് പുറത്തുള്ള വിദഗദ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും സിബിഐ സമര്‍പ്പിച്ചിട്ടുണ്ട്.
advertisement
4/4
എന്നാല്‍, റിപ്പോര്‍ട്ട് വിശ്വസിക്കാൻ ആകുന്നില്ലെന്നായിരുന്നു കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍റെ പ്രതികരണം. റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ന്യൂസ് 18നോട് പറഞ്ഞു.