TRENDING:

Covid 19 | ഇന്ന് 39 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട്ട് 34; ആകെ രോഗബാധിതർ 164

Last Updated:
Covid 19 | കാസർകോട്ട് കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി
advertisement
1/8
Covid 19 | ഇന്ന് 39  പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട്ട് 34;  ആകെ രോഗബാധിതർ 164
കാസർകോട്: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 39 കേസുകളിൽ 34 എണ്ണവും കാസർകോട്ട്. ഇതോടെ കാസർകോട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി.
advertisement
2/8
കാസർകോട്ട് കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് കെട്ടിടം, കേന്ദ്ര സർവ്വകലാശാല എന്നിവിടങ്ങളിലും ഐസൊലേഷൻ വാർഡ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
3/8
കാസർകോട്ടെ 34 എണ്ണത്തിന് പുറമെ കണ്ണൂരിൽ രണ്ടുപേർക്കും തൃശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.
advertisement
4/8
സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
advertisement
5/8
5679 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4448 എണ്ണം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
advertisement
6/8
ആദ്യമായാണ് കേരളത്തിൽ ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്.
advertisement
7/8
ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
advertisement
8/8
സ്ഥിതിഗതി കൂടുതല്‍ ഗൗരവമായി തിരിച്ചറിയണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | ഇന്ന് 39 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട്ട് 34; ആകെ രോഗബാധിതർ 164
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories