TRENDING:

കോവിഡ് 19 : കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ കർശന നിയന്ത്രണം

Last Updated:
കണ്ണൂരിൽ നിന്നും ദേശീയപാതയിലൂടെ മാത്രം കാസർഗോഡ് ജില്ലയിലേക്ക് പ്രവേശിക്കാം. അതിർത്തികളിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. റിപ്പോർട്ട്: മനു ഭരത്
advertisement
1/6
കോവിഡ് 19 : കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ കർശന നിയന്ത്രണം
കണ്ണൂർ: കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച വൈകിട്ടോടെ മലയോര ഹൈവേയിലെ പുതിയ പാലം ഒഴികെയുള്ള വഴികൾ അടച്ചു .
advertisement
2/6
കണ്ണൂരിൽ നിന്നും ദേശീയപാതയിലൂടെ മാത്രം കാസർഗോഡ് ജില്ലയിലേക്ക് പ്രവേശിക്കാം. അതിർത്തികളിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ പ്രദേശത്തെ, കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് മാത്രമാണ് തുറന്നിട്ടുള്ളത് .
advertisement
3/6
കാങ്കോൽ, ആലപടമ്പ, പെരിങ്ങോം, വയക്കര പഞ്ചായത്തുകളിൽ നിന്ന് ചീമേനി ഭാഗത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടു. പുതിയപാലം വഴി ആശുപത്രിയിലേക്കുള്ള വാഹനം മാത്രമെ കടത്തി വിടൂ. കാസർഗോഡ് നിന്നും കണ്ണൂരിലേക്ക് കിടക്കുന്നവരെ സ്ക്രീനിങ്ങിന് വിധേയമാക്കും.
advertisement
4/6
കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും ഏഴ് പഞ്ചായത്തുകളിലും കേരള പകര്‍ച്ച വ്യാധി നിയമ പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
advertisement
5/6
കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, പന്ന്യന്നൂര്‍, കോട്ടയംമലബാര്‍ പഞ്ചായത്തുകളിലുമാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.
advertisement
6/6
ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്‍പ്പെടെ മൂന്നിലധികം ആളുകള്‍ കൂടിനില്‍ക്കരുത് എന്നും ഉത്തരവ് ഇറക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
കോവിഡ് 19 : കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ കർശന നിയന്ത്രണം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories