CPM- BJP Clash in Kannur| കണ്ണൂരിൽ എട്ടു പേർക്ക് പരിക്കേറ്റ അക്രമത്തിനു കാരണം ഷെഡ് കെട്ടുന്നതിന്റെ തർക്കം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. (റിപ്പോർട്ട്- മനു ഭരത്)
advertisement
1/6

കണ്ണൂർ: ന്യൂമാഹിയിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. മുന്ന് സി പി എം പ്രവർത്തകർക്കും അഞ്ച് ബി ജെ പി പ്രവർത്തകർക്കുമാണ് പരിക്ക്. ഇന്നലെ രാത്രിയാണ് അഴീക്കലിൽ അക്രമം ഉണ്ടായത്.
advertisement
2/6
തലക്ക് ഗുരുതരമായി പരിക്കേറ്റ സി പി എം പ്രവർത്തകരായ ശ്രീഖിൽ, ശ്രീജിത്ത്, അജിത്ത് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ചു. ന്യൂ മാഹി പഞ്ചായത്തംഗം ശ്രീദേവിയുടെ മകനാണ് പരിക്കേറ്റ നിഖിൽ .
advertisement
3/6
അഴീക്കലിലെ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസായ പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിനുനേരേയും ആക്രമണമുണ്ടായതായി പരാതിയുണ്ട്.
advertisement
4/6
ബിജെപി പ്രവർത്തകരായ അഖിൽ, ലിനീഷ്, ലിജിൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പഞ്ചായത്ത് കമ്മറ്റി അംഗമാണ് ലിനീഷ്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
5/6
അഖിലിന്റെ ബൈക്കും ലിനീഷിന്റെ ഓട്ടോറിക്ഷയും തകർത്തു. ഇതുകൂടാതെ പ്രദേശത്തെ ബിജെപി പ്രവർത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്. പ്രസാദിനും ഭാര്യ ജിനക്കും പരിക്കേറ്റിട്ടുണ്ട്.
advertisement
6/6
കടലോരത്ത് ഷെഡ് കെട്ടുന്നതുമായി ഉള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
CPM- BJP Clash in Kannur| കണ്ണൂരിൽ എട്ടു പേർക്ക് പരിക്കേറ്റ അക്രമത്തിനു കാരണം ഷെഡ് കെട്ടുന്നതിന്റെ തർക്കം