'കേരളം കൈവരിച്ച നേട്ടങ്ങള്‍ അറിയണോ'? സര്‍ക്കാരിന്റെ പുരോഗമനനയങ്ങള്‍ക്ക് കലാവിഷ്‌കാരമൊരുക്കി കേരളീയത്തില്‍ പ്രദര്‍ശനം
- Published by:Sarika KP
- news18-malayalam
Last Updated:
ഒറ്റ പ്രദര്‍ശനത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ അറിയാം എന്നുള്ളതാണ് ഈ സ്റ്റോളിന്റെ പ്രത്യേകത.
advertisement
1/7

തിരുവനന്തപുരം: സ്വതന്ത്ര കേരളത്തിലെ വിവിധ സര്‍ക്കാരുകളുടെ പുരോഗമനപരമായ നയങ്ങളും പദ്ധതികളും കലാപരമായി ആവിഷ്‌കരിച്ചിരിക്കുന്ന പ്രദര്‍ശനം കേരളീയത്തില്‍ ശ്രദ്ധ നേടുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ഒരുക്കിയിരിക്കുന്ന പുരോഗമന നയങ്ങള്‍ (പ്രോഗ്രസീവ് പോളിസീസ്) എന്ന പ്രദര്‍ശനമാണ് സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
advertisement
2/7
ഒറ്റ പ്രദര്‍ശനത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ അറിയാം എന്നുള്ളതാണ് ഈ സ്റ്റോളിന്റെ പ്രത്യേകത. കേരളത്തിലെ 12 മുഖ്യമന്ത്രിമാരുടേയും കാലത്ത് എടുത്ത പുരോഗമനപരമായ നയങ്ങളുടെ വലിയ റൈറ്റ് അപ്പുകളും, സമീപകാല കേരളത്തില്‍ രൂപപ്പെട്ടതും നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതുമായ 20 ഓളം പുരോഗമന നയങ്ങളുടെ ഇന്‍സ്റ്റലേഷനുകളുമാണ് പ്രദര്‍ശനത്തിലുള്ളത്.
advertisement
3/7
ഐക്യകേരള രൂപീകരണത്തിനു ശേഷം ഇന്നുവരെയായുള്ള കേരളത്തിന്റെ വളര്‍ച്ചയില്‍ പുരോഗമന നയങ്ങള്‍ വഹിച്ച പങ്കിന്റെ സമഗ്രമായൊരു കാഴ്ച്ചയാണ് പ്രദര്‍ശനത്തിലൂടെ ഒരുക്കാന്‍ ഉദ്ദേശിച്ചതെന്ന് കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സിഒഒ ടി.യു. ശ്രീപ്രസാദ് പറഞ്ഞു.
advertisement
4/7
ഒരു കഥ പറയുന്നതുപോലെ കേരളം വളര്‍ന്നുവികസിച്ച ചരിത്രം പ്രദര്‍ശനത്തില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. ടൂറിസം വകുപ്പിന് കീഴില്‍ ഊരാളുങ്കല്‍ സൊസൈറ്റി നടത്തുന്ന ക്രാഫ്റ്റ് വില്ലേജിന് ഇത്തരം സവിശേഷമായൊരു പ്രദര്‍ശനം തയാറാക്കാനായതില്‍ അഭിമാനമുണ്ട്.
advertisement
5/7
പ്രദര്‍ശനത്തില്‍ ടൂറിസം, സഹകരണം, റോഡുകള്‍ തുടങ്ങിയ മേഖലകള്‍ക്കൊപ്പം, നവകേരള കര്‍മ്മപദ്ധതി, ജനകീയാസൂത്രണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളും ആകര്‍ഷകമായ വിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
6/7
ആര്‍ക്കിടെക്റ്റുമാരായ അര്‍ജ്ജുന്‍ പ്രശാന്ത്, പാട്രിക് ജോണ്‍ എന്നിവരാണ് പ്രദര്‍ശനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആധുനികമായ ഡിസൈന്‍ സങ്കേതങ്ങളും അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് രൂപങ്ങളുമാണ് പ്രദര്‍ശനം തയ്യാറാക്കാന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അര്‍ജ്ജുന്‍ പ്രശാന്ത് പറഞ്ഞു.
advertisement
7/7
പ്രദര്‍ശനത്തില്‍ പ്രകൃതിക്കു ഹാനികരമല്ലാത്ത സുസ്ഥിരമായ നിര്‍മ്മാണവസ്തുക്കളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
'കേരളം കൈവരിച്ച നേട്ടങ്ങള്‍ അറിയണോ'? സര്‍ക്കാരിന്റെ പുരോഗമനനയങ്ങള്‍ക്ക് കലാവിഷ്‌കാരമൊരുക്കി കേരളീയത്തില്‍ പ്രദര്‍ശനം