TRENDING:

തൃശ്ശൂർ പൂരം കൊടിയേറി; ചടങ്ങുകളിൽ പങ്കെടുത്തത് അഞ്ചുപേർ മാത്രം

Last Updated:
Thrissur Pooram | പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും  ഉപേക്ഷിച്ച് ചടങ്ങുകൾ മാത്രമാക്കി നടത്താനാണ് തീരുമാനം.  പൂരവുമായി ബന്ധപ്പെട്ട അവിഭാജ്യ ചടങ്ങുകളായ ആറാട്ട്, ശ്രീഭൂതബലി, പഞ്ചഗവ്യം, നവകം എന്നിവയും സമാനമായി തന്നെ നടത്തും. റിപ്പോർട്ട്- സുവി വിശ്വനാഥ്
advertisement
1/8
തൃശ്ശൂർ പൂരം കൊടിയേറി; ചടങ്ങുകളിൽ പങ്കെടുത്തത് അഞ്ചുപേർ മാത്രം
തൃശൂർ : ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരം ഉപേക്ഷിച്ചുവെങ്കിലും ലോക് ഡൗൺ മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് കൊടിയേറ്റ ചടങ്ങുകൾ നടന്നു.
advertisement
2/8
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കൊടിയേറ്റം നടത്തിയത്. കൊടിയേറ്റത്തിന് അഞ്ച് പേർ മാത്രമാണ് പങ്കെടുത്തത്. കനത്ത പൊലീസ് കാവലിലാണ് ചടങ്ങുകൾ നടന്നത്.
advertisement
3/8
തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറ്റം നടന്നത്. പിന്നീടായിരുന്നു പാറമേക്കാവിൽ ചടങ്ങുകൾ നടന്നത്.
advertisement
4/8
മേൽശാന്തി, കുത്തു വിളക്ക് പിടിക്കുന്ന വാര്യയർ, ഒരു വാദ്യക്കാരൻ, ദേവസ്വം  പ്രസിഡണ്ട്, സെക്രട്ടറി എന്നിവരാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
advertisement
5/8
ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടത്താറുണ്ടെെങ്കിലും ഇത്തവണ അത് ഉണ്ടായില്ല.
advertisement
6/8
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും സാമൂഹിക പ്രതിബദ്ധത പരിഗണിച്ചും തൃശൂർ പൂരം ആഘോഷങ്ങൾ ഒഴിവാക്കാൻ ദേവസ്വങ്ങൾ തീരുമാനിച്ചിരുന്നു.
advertisement
7/8
പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും  ഉപേക്ഷിച്ച് ചടങ്ങുകൾ മാത്രമാക്കി നടത്താനാണ് തീരുമാനം. 
advertisement
8/8
പൂരവുമായി ബന്ധപ്പെട്ട അവിഭാജ്യ ചടങ്ങുകളായ ആറാട്ട്, ശ്രീഭൂതബലി, പഞ്ചഗവ്യം, നവകം എന്നിവയും സമാനമായി തന്നെ നടത്തും.
മലയാളം വാർത്തകൾ/Photogallery/Kerala/
തൃശ്ശൂർ പൂരം കൊടിയേറി; ചടങ്ങുകളിൽ പങ്കെടുത്തത് അഞ്ചുപേർ മാത്രം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories