അതിരപ്പിളളിയിലെ വീട്ടു വരാന്തയിൽ 'അപ്രതീക്ഷിത അതിഥി'യായി ചീങ്കണ്ണി; പരിഭ്രാന്തരായി നാട്ടുകാർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ എത്തുന്ന വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന താഴ്ഭാഗത്ത് ചീങ്കണ്ണിയെ കണ്ടത് ആശങ്കയ്ക്ക് ഇടയാക്കി
advertisement
1/7

തൃശ്ശൂർ : അതിരപ്പിള്ളിയിൽ വീട്ടു വരാന്തയിൽ ചീങ്കണ്ണിയെ കണ്ടെത്തി. വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്ത് ചാലക്കുടി പുഴയുടെ തീരത്തുള്ള വീടിൻ്റെ വരാന്തയിൽ പുലർച്ചെ അഞ്ചര മണിയ്ക്കാണ് ചീങ്കണ്ണിയെ കണ്ടത്
advertisement
2/7
ഷാജി എന്നറിയപ്പെടുന്ന സാബു തച്ചിയത്ത് എന്നയാളുടേതായിരുന്നു വീട്. അഞ്ചരയ്ക്ക് സാാബുവിൻ്റെ ഭാര്യയാണ് വാതിൽ തുറന്നപ്പോൾ ചീങ്കണ്ണിയെ ആദ്യം കണ്ടത്.
advertisement
3/7
പരിഭാന്തരായ വീട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
advertisement
4/7
അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ എത്തുന്ന വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന താഴ്ഭാഗത്ത് ചീങ്കണ്ണിയെ കണ്ടത് ആശങ്കയ്ക്ക് ഇടയാക്കി
advertisement
5/7
ചാലക്കുടി പുഴയിൽ ചീങ്കണ്ണി ധാരാളമായി ഉണ്ട്. പലപ്പോഴായി റോഡുകളിലും മറ്റും ചീങ്കണ്ണിയെ കണ്ടിട്ടുണ്ടെങ്കിലും വീടിന് സമീപം കാണുന്നത് ആദ്യമായിട്ടാണ്.
advertisement
6/7
ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചീങ്കണ്ണിയെ പുഴയിലേക്ക് ഒഴുക്കി വിട്ടു.
advertisement
7/7
സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ചീങ്കണ്ണിയെ കുടുക്കിയത്. തുടര്‍ന്ന് കയറുകൊണ്ട് വരിഞ്ഞുമുറുക്കി പുഴയുടെ അടുത്തെത്തിക്കുകയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Kerala/
അതിരപ്പിളളിയിലെ വീട്ടു വരാന്തയിൽ 'അപ്രതീക്ഷിത അതിഥി'യായി ചീങ്കണ്ണി; പരിഭ്രാന്തരായി നാട്ടുകാർ