TRENDING:

Bev Q App | ബാറുകളുടെ രക്ഷകൻ; ബെവ്കോയുടെ നട്ടെല്ലൊടിക്കുമോ? ടോക്കൺ കുറഞ്ഞു

Last Updated:
ശനിയാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് കുറവായിരുന്നെങ്കിലും മിക്ക ബാറുകളിലും നല്ല തിരക്കായിരുന്നു. പല ബാറുകളിലും ടോക്കണില്ലാതെയും മദ്യം നൽകുന്നുണ്ട്.
advertisement
1/6
Bev Q App | ബാറുകളുടെ രക്ഷകൻ; ബെവ്കോയുടെ നട്ടെല്ലൊടിക്കുമോ? ടോക്കൺ കുറഞ്ഞു
തിരുവനന്തപുരം: കോവിഡ് കാലത്തെ മദ്യ വിതരണം എളുപ്പത്തിലാക്കാൻ എക്സൈസ് ഏർപ്പെടുക്കിയ ബുക്കിംഗ് ആപ് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് തിരിച്ചടിയാകുന്നു. ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായതും ബുക്കിംഗ് കുറഞ്ഞതും ബിവറേജസ് കോർപ്പറേഷന് കോടികളുടെ വരുമാന നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
advertisement
2/6
ശനിയാഴ്ച 2.5 ലക്ഷം ടോക്കൺ മാത്രമാണ് നൽകിയത്. ശനിയാഴ്ച മഉച്ചവരെ 100-120 ടോക്കണുകളാണ് ആപ് വഴി നൽകാനായത്. ഇതോടെ ബെവ്കോ ഔട്ട്ലെറ്റുകളിലെ കച്ചവടവും കുറഞ്ഞു.
advertisement
3/6
പിൻകോഡ് അടിസ്ഥാനമാക്കി ബുക്കിംഗ് ആരംഭിച്ചതോടെ കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾക്കുള്ള ബുക്കിംഗ് വീണ്ടും കുറഞ്ഞു. ഇക്കാര്യം പരിശോധിക്കാനും കോർപറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ സാങ്കോതിക പ്രശ്നങ്ങളെ തുടർന്ന് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് വിലയിരുത്തൽ.
advertisement
4/6
ആപ് പ്രബല്യത്തിൽ വന്ന ആദ്യദിവസങ്ങളിൽ നാലരലക്ഷം ടോക്കണുകളാണ് വിതരണം ചെയ്തത്. ഇതാണ് ശനിയാഴ്ച രണ്ടര ലക്ഷമായി കുറഞ്ഞത്. ചില ഷോപ്പുകളിൽ നൽകിയ ടോക്കണുകളിൽ മദ്യം വാങ്ങാനെത്തേണ്ട സമയം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇത്തരം കൂപ്പണുകളുമായി എത്തുന്നവർക്ക് മദ്യം നൽകാൻ ഔട്ട്ലെറ്റുകൾക്ക് കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു.
advertisement
5/6
അതേസമയം ശനിയാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് കുറവായിരുന്നെങ്കിലും മിക്ക ബാറുകളിലും നല്ല തിരക്കായിരുന്നു. പല ബാറുകളിലും ടോക്കണില്ലാതെയും മദ്യം നൽകുന്നുണ്ട്.
advertisement
6/6
കോടികളുടെ വരുമാന നഷ്ടമുണ്ടായ സാഹചര്യത്തിൽ എത്രയും വേഗം ആപ് ഒഴിവാക്കിയുള്ള കച്ചവടം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകളും കോർപറേഷൻ പരിശോധിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
Bev Q App | ബാറുകളുടെ രക്ഷകൻ; ബെവ്കോയുടെ നട്ടെല്ലൊടിക്കുമോ? ടോക്കൺ കുറഞ്ഞു
Open in App
Home
Video
Impact Shorts
Web Stories