അക്രമികൾ ലക്ഷ്യമിട്ടത് ഐഷി ഘോഷിനെയെന്ന് ആക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരി കൃഷ്ണ
- Published by:Asha Sulfiker
- news18
Last Updated:
ക്യാംപസ് ഭീതിയിൽ.ഏതു നിമിഷവും ആക്രമണം നടക്കാം
advertisement
1/10

തിരുവനന്തപുരം: ജെഎൻയുവിൽ അക്രമികൾ എത്തിയത് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ ലക്ഷ്യമിട്ടെന്ന് ആക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരി കൃഷ്ണ.
advertisement
2/10
ചായകുടിച്ചു കൊണ്ടിരുന്നു ഐഷി ഘോഷിനെ തെരഞ്ഞെു പിടിച്ചു മർദ്ദിക്കുകയായിരുന്നു.ക്യാംപസിലെ എബിവിപി പ്രവർത്തകർ അക്രമികൾക്കൊപ്പം ഉണ്ടായിരുന്നെന്നും സൂരി പറഞ്ഞു.
advertisement
3/10
തിരുവനന്തപുരം വിമാനത്താവളത്തിൽ സൂരി കൃഷ്ണയ്ക്ക് എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവർത്തകർ സ്വീകരണം നൽകി.
advertisement
4/10
തനിക്കേറ്റ മുറിവുകൾ എബിവിപിയുടെ ആർഷഭാരത സംസ്കാരത്തിന്റെ തെളിവുകളാണ്. ആശുപത്രിയിൽ എത്തിയപ്പോഴും അവർ പറഞ്ഞത് ഇത് കേരളവും ബംഗാളും അല്ലെന്ന് ഓർക്കണം എന്നായിരുന്നു
advertisement
5/10
ഏഴു പേർ വട്ടംചേർന്ന് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയിൽ മാത്രം 10 സ്റ്റിച്ചുണ്ട്. കൈയ്ക്കും പരിക്കേറ്റു. എന്നാൽ എന്റെ ഇടതു കൈയ്ക്കു പരിക്കില്ല. എന്നും ഇടത് ശക്തമായിരിക്കുമെന്നും സൂരി പറഞ്ഞു.
advertisement
6/10
ജെഎൻയുവിലെ എബിവിപി അക്രമം ആദ്യമല്ല. കഴിഞ്ഞ തവണയും തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായപ്പോൾ പുറത്തു നിന്ന് ഗൂണ്ടകളെ ഇറക്കി അക്രമം നടത്തി. കഴിഞ്ഞ ദിവസം ക്യാംപസിൽ കലാപ അന്തരീക്ഷമായിരുന്നു. ഇതുകൊണ്ടൊന്നും പ്രതിഷേധം അവസാനിക്കില്ല.
advertisement
7/10
ജെഎൻയുവിനെ തളർത്താനും കഴിയില്ല. തെറ്റുകണ്ടാൽ തെറ്റെന്നു തന്നെ പറയും. ശനിയാഴ്ച രാത്രി തുടങ്ങിയ അക്രമമാണ് ഞായറാഴ്ചയും തുടർന്നത്. ഞായറാഴ്ച രാവിലെയും എന്നെ ആക്രമിക്കാൻ ശ്രമിച്ചു. ഞങ്ങൾക്കൊപ്പം കൂടുതൽ പേരുണ്ടെന്നു കണ്ട് പിന്തിരിയുകയായിരുന്നു
advertisement
8/10
ആശുപത്രിക്കുള്ളിൽ പോലും ഭീതിജനകമായ അന്തരീക്ഷമായിരുന്നു. പൊലീസ് സഹായിച്ചില്ല. ആംബുലൻസിൽ വന്ന ഡോക്ടർമാരേയും നഴ്സുമാരെയും പോലും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെ അക്രമം ഉണ്ടാക്കുന്നത് എബിവിപി മാത്രമാണ്.
advertisement
9/10
എന്നിട്ട് കള്ളക്കഥകൾ ഉണ്ടാക്കും. ഇനിയും അവിടെ ആക്രമണം ഉണ്ടാകും. വിദ്യാർഥികൾ ഭീതിയിലാണ്. വൈസ് ചാൻസലറും എബിവിപിക്ക് ഒപ്പമാണ്- ജെഎൻയുവിലെ ഭീതിജനകമായ അന്തരീക്ഷം സൂരി വിശദീകരിച്ചു.
advertisement
10/10
ഗാന്ധിപാർക്കിൽ സിപിഎം സംഘടിപ്പിച്ച സമരാഗ്നിയിലും സൂരി പങ്കെടുത്തു. അവിയേടും ആവേശകരമായ സ്വീകരണമാണ് സൂരിക്ക് ലഭിച്ചത്. മാവേലിക്കര സ്വദേശിയാണ് സൂരി കൃഷ്ണ. ഇൻഷുറൻസ് ഉദ്യോഗസ്ഥനായ അജന്റേയും വെറ്ററിനറി ഡോക്ടർ ലേഖയുടേയും മകനായ സൂരി ജെഎൻയുവിൽ എംഎ രണ്ടാം വർഷ വിദ്യാർഥിയാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
അക്രമികൾ ലക്ഷ്യമിട്ടത് ഐഷി ഘോഷിനെയെന്ന് ആക്രമണത്തിനിരയായ മലയാളി വിദ്യാർഥി സൂരി കൃഷ്ണ