TRENDING:

200 മില്യൺ ജീവനാംശം ആവശ്യപ്പെട്ട ആദ്യ ഭാര്യ; 47-ാം വയസിൽ രണ്ടാമതും വിവാഹം ചെയ്ത കെ.ബി. ഗണേഷ് കുമാർ

Last Updated:
2014 ജനുവരിയിൽ കൊട്ടാരക്കരയിലെ തറവാട് വീട്ടിൽ വച്ച് 47കാരനായ ഗണേഷ് കുമാർ വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിൽ മാധ്യമസ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ ബിന്ദു മേനോനെ വിവാഹംചെയ്‌തു
advertisement
1/6
200 മില്യൺ ജീവനാംശം ആവശ്യപ്പെട്ട ആദ്യ ഭാര്യ; 47-ാം വയസിൽ രണ്ടാമതും വിവാഹം ചെയ്ത കെ.ബി. ഗണേഷ് കുമാർ
വീണ്ടും ചില ഗുരുതര കുടുംബപ്രശ്നങ്ങളുമായി വാർത്തകളിൽ നിറയുകയാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ (K.B. Ganeshkumar). മന്ത്രിയുടെ വാളകത്തെ വീട്ടിൽ അറിയിപ്പില്ലാതെ എത്തിയ ഭാര്യ ബിന്ദു മേനോൻ കണ്ട ചില കാര്യങ്ങൾ പറയാൻ പോലും കഴിയാത്തതെന്ന് അവർ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു. എന്നാൽ താൻ കണ്ട കാഴ്ചകൾ ഫോട്ടോ എടുത്തു വയ്ക്കാൻ അവർ മറന്നില്ല. ബിജെപി നേതാവും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥയും തിരുവനന്തപുരത്തെ വാർഡ് കൗൺസിലറുമായ ശ്രീലേഖയുടെ നിർദേശ പ്രകാരം പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു അവർ
advertisement
2/6
സ്ത്രീകളുമായുള്ള വിഷയത്തിന്റെ പേരിൽ താൻ വഴക്കു കൂടാറുണ്ട്. ഭാര്യയ്ക്ക് സംശയരോഗമെന്ന് വീട്ടുകാരോട് പോലും വിളിച്ചറിയിക്കാറുള്ള ആളാണ് ഗണേഷ്കുമാർ എന്നും ബിന്ദു മേനോൻ. രണ്ട് മാസമായി ഗണേഷ്‌കുമാർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മാപ്പ് പറഞ്ഞെങ്കിൽ, താൻ ഒന്നും പറയില്ലയിരുന്നു എന്നും, എന്നാൽ, അങ്ങനെ ചെയ്യാതെ വാർത്താ സമ്മേളനം വിളിച്ച് തനിക്കെതിരെ മന്ത്രി സംസാരിക്കുകയും ചെയ്‌തു എന്ന് ബിന്ദു. മന്ത്രിയുടെ സ്റ്റാഫ് പോലും അനുരഞ്ജനത്തിന് ശ്രമിച്ചുവെന്നും, പോലീസ് വരും മുൻപേ അവിടെ ഉണ്ടായിരുന്ന സ്ത്രീയെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ബിന്ദു (തുടർന്ന് വായിക്കുക)
advertisement
3/6
യുവനേതാക്കളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മന്ത്രിയാണ് കെ.ബി. ഗണേഷ്‌കുമാർ. മലയാള സിനിമയിൽ ഗണേശൻ എന്ന പേരിൽ വർഷങ്ങളോളം അഭിനയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. 2001 മെയ് മാസത്തിൽ പത്തനാപുരത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട് ക്യാബിനറ്റിലേക്ക് എത്തിയ ഗണേഷ്‌കുമാർ, എ.കെ. ആന്റണി മന്ത്രിസഭയിലെ തിളക്കമാർന്ന നേട്ടം കൈവരിച്ച മന്ത്രിയായി. രാഷ്ട്രീയത്തിൽ നവാഗതനായിരുന്നു എങ്കിലും, തകർന്നടിഞ്ഞ് കിടന്ന കെ.എസ്.ആർ.ടി.സിയെ വളരെ മികച്ച ഒരു ഭരണസംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്ന കാര്യത്തിൽ അദ്ദേഹം വിജയിച്ചു. എന്നിരുന്നാലും, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ഗണേഷ്‌കുമാറിന്റെ കരിയറിനെ ബാധിക്കുന്നത് തുടർന്നു
advertisement
4/6
ഗാർഹികപീഡനത്തിന്റെയും, വിവാഹേതരബന്ധത്തിന്റെയും ആരോപണങ്ങൾ നിറഞ്ഞതായിരുന്നു ഡോ. യാമിനി തങ്കച്ചിയുമായുള്ള ഗണേഷ്കുമാറിന്റെ വിവാഹബന്ധം പിരിയാനുള്ള കാരണം. ക്യാബിനറ്റ് പോസ്റ്റ് നഷ്‌ടമാകുന്നതിലേക്ക് നയിച്ച പ്രശ്നങ്ങളായിരുന്നു ഈ കുടുംബജീവിതത്തിൽ ഗണേഷ് കുമാർ നേരിട്ടത്. 1994 മെയ് മാസത്തിലാണ് അന്ന് ഗവേഷകയായിരുന്ന യാമിനി തങ്കച്ചിയെ ഗണേഷ് കുമാർ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ രണ്ടാണ്മക്കളുടെ അച്ഛനമ്മമാരാണ് ഇവർ. ഒരിയ്ക്കൽ അകന്നു ജീവിച്ച അവർ ഒന്നിച്ചുവെങ്കിലും, ഒടുവിൽ വിവാഹമോചനത്തിൽ എത്തുകയായിരുന്നു
advertisement
5/6
ഖലീജ് ടൈംസ് റിപ്പോർട്ട് പ്രകാരം, യാമിനി തങ്കച്ചി 200 മില്യൺ രൂപ വിവാഹമോചനത്തിനുള്ള ജീവനാംശമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇടക്കാല ജീവനാംശമായി 25 മില്യനും ആവശ്യപ്പെട്ടു. ഗാർഹിക പീഡനം ആരോപിച്ചാണ് യാമിനി തങ്കച്ചി വിവാഹമോചന ഹർജി സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻപാകെ യാമിനി തങ്കച്ചി രേഖാമൂലം പരാതി നൽകി. തുടർന്ന്‌ 2013 ഏപ്രിൽ മാസത്തിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു. കേസ് കോടതിയിൽ എത്തിയെങ്കിലും, തിരുവനന്തപുരത്ത് അവർ താമസിച്ചിരുന്ന വീടും, വലിയ ഒരു തുക നഷ്‌ടപരിഹാരവും നൽകിയ ശേഷം യാമിനിയിൽ നിന്നും ഗണേഷ് കുമാർ വിവാഹമോചനം നേടി
advertisement
6/6
നഷ്‌ടപരിഹാരം നൽകിയ ശേഷം 2013ൽ അവർ വിവാഹമോചിതരായി. 2014 ജനുവരിയിൽ കൊട്ടാരക്കരയിലെ തറവാട് വീട്ടിൽ വച്ച് 47കാരനായ ഗണേഷ് കുമാർ വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിൽ മാധ്യമസ്ഥാപനത്തിന്റെ വിദേശവിഭാഗത്തിലെ ഉദ്യോഗസ്ഥയായ ബിന്ദു മേനോനെ വിവാഹംചെയ്‌തു. വളരെ കുറച്ചുപേർക്ക് മാത്രമേ ഇവിടേയ്ക്ക് ക്ഷണം ഉണ്ടായിരുന്നുള്ളൂ. നിലവിലെ മന്ത്രിസ്ഥാനത്തിനായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ ബിന്ദു ഗണേഷ്‌കുമാറിനെ പ്രകീർത്തിച്ച് സംസാരിച്ച വാക്കുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
200 മില്യൺ ജീവനാംശം ആവശ്യപ്പെട്ട ആദ്യ ഭാര്യ; 47-ാം വയസിൽ രണ്ടാമതും വിവാഹം ചെയ്ത കെ.ബി. ഗണേഷ് കുമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories