ഓണം ആയി കേട്ടോ! വരവറിയിച്ച അത്തച്ചമയം ഘോഷയാത്ര കാണാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരന്നിട്ടുണ്ട്
advertisement
1/6

മലയാളികളെ പൊന്നോണത്തിന്റെ വരവറിയിക്കുന്നതാണ് തൃപ്പൂണിത്തറയിലെ അത്തച്ചമയം. തൃപ്പൂണിത്തറ ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി എം.ബി രാജേഷ് രാവിലെ ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
advertisement
2/6
ചവിട്ടി തേച്ചവന്റെ ആഘോഷമല്ല, ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ് ഓണമെന്നാണ് മന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞത്. നടൻ ജയറാമാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
advertisement
3/6
ഘോഷയാത്രയിൽ നിരവധി പ്ലോട്ടുകളാണ് നിരന്നിരിക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയിട്ടുള്ള പ്ലോട്ടുകളാണ് നിറഞ്ഞിരിക്കുന്നത്. ലോകത്തുള്ള എല്ലാ മലയാളികളും തൃപ്പൂണിത്തുറയിലേക്ക് ഉറ്റുനോക്കുന്ന ഇന്ന്.
advertisement
4/6
കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള വിവിധ നാടൻ കലാരൂപങ്ങളും അയൽ സംസ്ഥാനങ്ങളിലെ കരകാട്ടം പോലെയുള്ള കലാരൂപങ്ങളും അത്തച്ചമയ ഘോഷയാത്രയ്ക്കായി ഒരുങ്ങിയിട്ടുണ്ട്. ബോയ്സ് ഹൈസ്കൂളിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റിയാണ് തിരികെ എത്തുന്നത്.
advertisement
5/6
വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരന്നിട്ടുണ്ട്. കേരളത്തിലെ വിവിധ ഇടങ്ങളിൽ അത്തച്ചമയ ആഘോഷങ്ങൾ നടക്കുന്നുണ്ട്.
advertisement
6/6
രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേകമായ ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസമൃദ്ധമായ ഘോഷയാത്രയോടുംകൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നുളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ചശേഷം ഇത് തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്തു. അങ്ങനെയാണ് ജനകീയ അത്തച്ചമയത്തിനു തുടക്കം കുറിച്ചത്.