Kerala Weather Update | അറബിക്കടലിൽ ന്യൂനമർദം; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത
- Published by:Sarika KP
- news18-malayalam
Last Updated:
ഇത് വരും ദിവസങ്ങളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമാകുമെന്നാണു പ്രവചനം.
advertisement
1/5

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദസാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് വരും ദിവസങ്ങളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമാകുമെന്നാണു പ്രവചനം.
advertisement
2/5
ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അന്തമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും അറിയിച്ചു.
advertisement
3/5
കേരളത്തിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 11 സെന്റിമീറ്റർ കോഴിക്കോട്ടെ ഉറുമിയിലും കണ്ണൂർ ചെമ്പേരിയിലും രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും 3 സെന്റിമീറ്റർ മഴ ലഭിച്ചു.
advertisement
4/5
കൂടാതെ ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
advertisement
5/5
കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Update | അറബിക്കടലിൽ ന്യൂനമർദം; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത