TRENDING:

കൊച്ചി വാട്ടർ മെട്രോ: ജലഗതാഗത വിപ്ലവം ഒരു വർഷം പിന്നിടുമ്പോൾ

Last Updated:
ഒരു വർഷം പിന്നിടുമ്പോൾ, കൊച്ചി വാട്ടർ മെട്രോ നഗരത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ചിട്ടു നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. ഭാവിയിൽ കൂടുതൽ വികസിക്കുകയും നഗരത്തിന്റെ ജലഗതാഗത രംഗത്ത് കൂടുതൽ പ്രാധാന്യം നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
advertisement
1/5
കൊച്ചി വാട്ടർ മെട്രോ: ജലഗതാഗത വിപ്ലവം ഒരു വർഷം പിന്നിടുമ്പോൾ
ഒരു വർഷം പിന്നിടുമ്പോൾ, കൊച്ചി വാട്ടർ മെട്രോ നഗരത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. 2023 ഏപ്രിൽ 25 ന് ഉദ്ഘാടനം ചെയ്ത ഈ സംവിധാനം 10 ദ്വീപ് നിവാസികൾക്കും മുഖ്യഭൂമിക്കും ഇടയിൽ യാത്രാ സൗകര്യം നൽകുന്നു.
advertisement
2/5
വാട്ടർ മെട്രോ ടെർമിനലുകളിലേക്ക് എത്തുന്നതിനും അവിടെ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനും സഹായകരമാകാൻ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കാനായുള്ള വിവിധ പദ്ധതികൾ പരിഗണനയിലാണ്
advertisement
3/5
ഒന്നാം വർഷത്തിലേക്ക് കടക്കുന്ന കൊച്ചി വാട്ടർ മെട്രോ ടൂറിസം സാധ്യതകൾകൂടി ലക്ഷ്യമിട്ട് സർവീസ് വിപുലീകരിക്കാൻ തയ്യാറെടുക്കുന്നു. വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകളാണ് വാട്ടർ മെട്രോ പദ്ധതിയിടുന്നത്. അതാത് മേഖലകളിലെ ടൂറിസം സാധ്യകൾ പരിഗണിച്ച് കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കുന്നതും ആലോചനയിലാണ്.
advertisement
4/5
5 റൂട്ടുകളിലായി 13 ടെർമിനലുകളിലേക്ക് 14 ഇലക്ട്രിക് ബോട്ടുകൾ സർവീസ് നടത്തുന്നു. ഭിന്നശേഷിയുള്ളവർക്കുള്ള സൗകര്യങ്ങളോടെ എയർ കണ്ടീഷൻ, വൈഫൈ എന്നിവയും ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 20 മുതൽ 40 രൂപ വരെയാണ്. പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ വെല്ലുവിളിയാകുന്നുണ്ട്. സർവീസുകളുടെ എണ്ണത്തിലെ പരിമിതികൾ സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ റൂട്ടുകൾ സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിനും വെല്ലുവിളിയാണ്. പുതിയ റൂട്ടുകൾക്കായി അവശേഷിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡ് എത്രയും വേഗം നൽകുമെന്നാണ് പ്രതീക്ഷ.
advertisement
5/5
കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.ഒരു വർഷത്തെ കണക്കിൽ കൊച്ചി വാട്ടർ മെട്രോ നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. ഭാവിയിൽ കൂടുതൽ വികസിക്കുകയും നഗരത്തിന്റെ ജലഗതാഗത രംഗത്ത് കൂടുതൽ പ്രാധാന്യം നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
മലയാളം വാർത്തകൾ/Photogallery/Kerala/Kochi/
കൊച്ചി വാട്ടർ മെട്രോ: ജലഗതാഗത വിപ്ലവം ഒരു വർഷം പിന്നിടുമ്പോൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories