TRENDING:

മുപ്പത് മണിക്കൂർ നീണ്ട യത്നം: ഒടുവിൽ ശശികുമാറിൻ്റെ മാല കണ്ടെടുത്തു.

Last Updated:
കുളിക്കുമ്പോൾ ചിറയിൽ നഷ്ടപ്പെട്ട ഏഴര പവൻ്റെ സ്വർണ മാല വീണ്ടെടുക്കാൻ മുപ്പത് മണിക്കൂർ നീണ്ട പരിശ്രമം.
advertisement
1/5
മുപ്പത് മണിക്കൂർ നീണ്ട യത്നം: ഒടുവിൽ ശശികുമാറിൻ്റെ മാല കണ്ടെടുത്തു.
കുളിക്കുമ്പോൾ ചിറയിൽ നഷ്ടപ്പെട്ട ഏഴര പവൻ്റെ സ്വർണ മാല വീണ്ടെടുക്കാൻ മുപ്പത് മണിക്കൂർ നീണ്ട പരിശ്രമം. കോഴിക്കോട് വടകര ലോകനാർ കാവിലെ ചിറയിൽ നിന്നാണ്, ആലുവ എടത്തല സ്വദേശി ശശികുമാറിൻ്റെ സ്വർണമാല വീണ്ടെടുത്തത്.
advertisement
2/5
ലോകനാർ കാവ് ക്ഷേത്രത്തിലെ ചിറയിൽ കഴിഞ്ഞ ദിവസമാണ് ശശികുമാർ കുളിക്കുന്നതിനിടെ മാല നഷ്ടപ്പെട്ടത്. കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് കുടുംബസമേതം മടങ്ങുമ്പോഴാണ് ആലുവ സ്വദേശി ശശികുമാർ ലോകനാർ കാവിൽ എത്തിയത്.
advertisement
3/5
കുട്ടികളോടൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടയിലാണ് മാല നഷ്ടപ്പെടുന്നത്. ഏറെ വിലപ്പിടിപ്പു വരുന്ന മാല നഷ്ടമായതോടെ പരിഭ്രാന്തനായ ശശികുമാർ ഉടനെ സമീപണ്ടായിരുന്നവരെ അറിയിക്കുകയും, പിന്നീട് നാട്ടുകാരു ഒന്നടക്കം പരിശ്രമം തുടങ്ങി.
advertisement
4/5
എന്നാൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ ചിറയിൽ നിന്ന് മാല വീണ്ടെടുക്കുക പ്രയാസമായിരുന്നു. മുങ്ങിയെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.ശേഷം മൂന്ന് ശക്തമായ മോട്ടോറുകൾ ഉപയോഗിച്ചു ചിറയിലെ വെള്ളം വറ്റിച്ചു, ചെളിയിൽ അമർന്നു പോയ മാല വീണ്ടെടുക്കുമ്പോൾ സമയം മുപ്പത് മണിക്കൂർ പിന്നിട്ടിരുന്നു.
advertisement
5/5
നാട്ടുകാരുടെ കൂട്ടായ പരിശ്രമവും സഹായമനസ്കതയും മൂലം ശശികുമാറിനും കുടുംബത്തിനും സന്തോഷത്തോടെ മടങ്ങാനായെന്ന് ലോകനാർ കാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. വേനൽ ക്കാലത്ത് പോലും വറ്റാത്ത ചിറയിൽ നിന്ന് മാല വീണ്ടെടുത്തത് അത്ഭുതമായാണ് നാട്ടുകാർ കാണുന്നത്. അഗ്നി രക്ഷാസേനയും മുങ്ങൽ വിദഗ്ദരും പരിശ്രമിച്ചെങ്കിലും മാല കണ്ടെത്തിയിരുന്നില്ല. നാട്ടുകാരോട് നന്ദി പറഞ്ഞാണ് ശശികുമാർ മടങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/Kozhikkod/
മുപ്പത് മണിക്കൂർ നീണ്ട യത്നം: ഒടുവിൽ ശശികുമാറിൻ്റെ മാല കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories