'വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്നത് ഔദ്യോഗികമായി കുറ്റങ്ങൾ പറയാനാവാത്തതിനാൽ'; പി വി അൻവറിന് കളക്ടറുടെ മറുപടി
- Published by:Rajesh V
- news18-malayalam
Last Updated:
"വീട് നിർമ്മാണം തടഞ്ഞാൽ നിയമപരമായി നേരിടും"
advertisement
1/4

നിലമ്പൂർ എം എൽ എ പി വി അൻവര് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മലപ്പുറം കളക്ടർ ജാഫർ മാലിക്. ചെമ്പൻ കൊല്ലിയിലെ വീട് നിർമാണം തടഞ്ഞാൽ നിയമപരമായി തന്നെ നേരിടും. വീട് സ്പോൺസർ ചെയ്യുന്ന ഫെഡറൽ ബാങ്ക് നടന്ന കാര്യങ്ങളിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. നിർമാണം തടയാൻ ആരെയും അനുവദിക്കില്ലെന്ന് ജാഫർ മാലിക് ഉറപ്പിച്ച് പറയുന്നു.
advertisement
2/4
കവളപ്പാറ നിവാസികൾക്ക് വേണ്ടി കണ്ടെത്തിയ സ്ഥലത്തിന് സർക്കാർ അംഗീകാരം ലഭിക്കാത്തതിന് പിന്നിൽ ചിലരുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നുണ്ട്. കവളപ്പാറയിലെ 67 കുടുംബങ്ങൾക്ക് വേണ്ടി കണ്ടെത്തിയ ഭൂമിക്ക് സർക്കാർ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതിന് പിന്നില് ചിലരുടെ നിക്ഷിപ്തതാത്പര്യം ഉണ്ടെന്ന് കരുതേണ്ടി വരും. ഗൂഢ ഉദ്ദേശങ്ങൾ വച്ച് ചിലര് നിർദേശിക്കുന്ന ഭൂമി വാങ്ങാനാവില്ലെന്നും ജാഫർ മാലിക് പറഞ്ഞു
advertisement
3/4
ചെമ്പൻകൊല്ലിയിലേത് പട്ടികവർഗ വകുപ്പിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഭൂമി. കവളപ്പാറയിലെ പട്ടികവർഗ വിഭാഗക്കാർ താത്പര്യമില്ലെന്ന് അറിയച്ചതുകൊണ്ടാണ് സ്ഥലം ചളിക്കൽ കോളനിക്കാർക്ക് നൽകാൻ തീരുമാനിച്ചത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഭൂമി വാങ്ങിയത്. മറ്റൊന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് പി വി അൻവർ ഇടപാടിൽ അഴിമതി ആരോപിക്കുന്നത്.
advertisement
4/4
കളക്ടർ ഗവർണറുടെ അനന്തരവനാകാൻ ശ്രമിക്കുക ആണെന്നും സംസ്ഥാന സർക്കാരിനോട് അല്ല, കേന്ദ്രത്തോട് ആണ് താത്പര്യം എന്നും ഉള്ള അൻവ റിന്റെ ആക്ഷേപങ്ങളോട് കളക്ടർ പ്രതികരിച്ചത് ഇങ്ങനെ- തന്നെ നിയമിച്ചത് സംസ്ഥാനസർക്കാറാണെന്നും സർക്കാർ നിർദേശിക്കുന്ന എന്ത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ എപ്പോഴും സന്നദ്ധനാണെന്നും പി വി അൻവർ വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്നത് ഔദ്യോഗികമായി കുറ്റങ്ങൾ പറയാനാവാത്തത് കൊണ്ടാണെന്നും കളക്ടർ അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Kerala/
'വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്നത് ഔദ്യോഗികമായി കുറ്റങ്ങൾ പറയാനാവാത്തതിനാൽ'; പി വി അൻവറിന് കളക്ടറുടെ മറുപടി