Pearle Maaney | എറിഞ്ഞുടയ്ക്കൽ, കരണത്തടി, കരച്ചിൽ; ഇതൊന്നും പേളിയും ശ്രീനിഷും അല്ല ചെയ്തതെന്നോ; വൈറൽ ദൃശ്യത്തിന് പിന്നിൽ
- Published by:meera_57
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ ദിവസം പേളിയുടെയും ശ്രീനിഷിന്റെയും മുഖമുള്ള ഒരു വീഡിയോ പുറത്തുവന്നു. എൻ ചെല്ലക്കുട്ടിയേ... പാടിയ ആ പേളി മാണിയും ശ്രീനിഷ് അരവിന്ദുമല്ല ഇവിടെ
advertisement
1/6

പേളി മാണിയേയും (Pearle Maaney) ശ്രീനിഷ് അരവിന്ദിനെയും (Srinish Aravind) മലയാളിക്ക് ഇനി പ്രത്യേകം പറഞ്ഞു പഠിപ്പിച്ചു തരേണ്ട കാര്യമില്ല. വർഷങ്ങളായി അവർ രണ്ടുപേരും ഇവിടെയുണ്ട്. കൂടെ രണ്ട് പെൺമക്കളും, നിലയും നിതാരയും. സംഭവബഹുലമായ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് നയിച്ചുപോരുന്നവരാണ് ഇരുവരും. വിവാഹശേഷം, സജീവ അഭിനയമേഖല വിട്ട് ഭാര്യക്കൊപ്പം പേളി മാണി പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ ചുക്കാൻ പിടിക്കുകയാണ് ശ്രീനിഷ് അരവിന്ദ് എന്ന പാലക്കാട്ടുകാരൻ. സ്വന്തം പ്രൊഡക്ഷൻ എന്ന് പറയുമ്പോൾ അതിൽ യൂട്യൂബ് വ്ലോഗ് മുതൽ ഇൻസ്റ്റഗ്രാം റീൽസ് വരെ സകലതും ഉൾപ്പെടും
advertisement
2/6
സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരാണ് പേളിയും ശ്രീനിഷും. മക്കളും കൂടി വന്നതും, അവരുടെ കുറുമ്പും കൃസൃതിയും വിശേഷങ്ങളും സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ എത്തിച്ചേരാൻ ആരംഭിച്ചു. കുഞ്ഞുങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണം പോലും എങ്ങനെയെന്ന് പേളി പോസ്റ്റ് ചെയ്യും. മക്കൾ രണ്ടുപേർക്കും പേളിയും ശ്രീനിഷും ചേർന്ന് മാനേജ് ചെയ്യുന്ന ഔദ്യോഗിക പേജ് കൂടിയുണ്ട്. കുട്ടികൾക്കും ഉണ്ട് അവരുടേതായ ഫാൻസ്. നില സ്‌കൂളിൽ പോയിത്തുടങ്ങി. നിതാര ഇനിയും വീട്ടിൽ അമ്മയുടെ അടുത്തുറങ്ങുന്ന കുഞ്ഞുവാവയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഇക്കഴിഞ്ഞ ദിവസം പേളിയുടെയും ശ്രീനിഷിന്റെയും മുഖമുള്ള ഒരു വീഡിയോ പുറത്തുവന്നു. എൻ ചെല്ലക്കുട്ടിയേ... പാടിയ ആ പേളി മാണിയും ശ്രീനിഷ് അരവിന്ദുമല്ല ഇവിടെ. ശ്രീനിഷ് ആണെങ്കിൽ, വീടിനുള്ളിൽ അലമാരയും മറ്റും ദേഷ്യത്തിൽ മറിച്ചിടുകയാണ്. പ്രിയപ്പെട്ട ഒരു ഫോട്ടോ നെഞ്ചത്തു ചേർത്തുവച്ചു നിലത്തിരുന്നു പൊട്ടിക്കരയുന്ന പേളി. വഴക്കിനൊടുവിൽ, എല്ലാ കുറ്റവും തന്റേതെന്നു കേൾക്കുന്നപാടേ പേളി ഫ്ലാറ്റ് വിട്ടിറങ്ങുന്നു. പിന്നാലെ പോകുന്ന ശ്രീനിഷിനെ കരണത്തടിച്ച് പേളി ഒരു ബസിനുള്ളിൽ കയറിപ്പോകുന്നു
advertisement
4/6
ദേഷ്യത്തിന് പുറത്ത് ഇറങ്ങിപ്പോയതെങ്കിലും, ഇരുവരുടെയും ഉള്ളിലെ വിങ്ങൽ മറച്ചുപിടിക്കാൻ കഴിയുന്നില്ല. ശ്രീനിഷ് മദ്യക്കുപ്പിയിൽ അഭയം പ്രാപിക്കുന്നു. പേളിക്കും ഉള്ളിലെ വേദന മറച്ചുപിടിക്കാൻ കഴിയുന്നില്ല. മദ്യശാലയിൽ കണ്ടുമുട്ടിയ ഒരാളുമായി ശ്രീനിഷ് തമ്മിൽതല്ലുന്നു. എങ്ങോട്ടെന്നില്ലാതെ രാത്രിമഴയിൽ കയ്യിലെ മദ്യകുപ്പിയുമായി അയാൾ നടന്നുനീങ്ങുന്നു. തന്റെ ദുഃഖം കടിച്ചമർത്തി പേളി കടൽത്തീരത്തും. അപ്പോഴും ഉള്ളിൽ തങ്ങുന്ന വേദന ഇരുവരിലും പിടി മുറുക്കുന്നു. പേളിയെ കാണാൻ ശ്രീനിഷ് ബൈക്കിൽ ചീറിപ്പാഞ്ഞ് അവരുടെ അടുത്തേക്കെത്തുന്നു
advertisement
5/6
പേളി, ശ്രീനിഷ് ദമ്പതിമാർ എന്തായാലുമിങ്ങനെയല്ല. ഇനി അവർ അഭിനയിച്ച പുതിയ വീഡിയോ ആയിരിക്കും എന്ന് ചിന്തിച്ചാലും തെറ്റി. ഇതിൽ പേളിയോ ശ്രീനിഷോ ഒരു സെക്കന്റ് പോലും ഒരു ക്യാമറയുടെ മുന്നിൽ വന്നിട്ടില്ല. ഈ സൃഷ്‌ടിയിൽ കാണുന്ന സ്ഥലങ്ങൾ അവർ പോയ ലൊക്കേഷനുമല്ല. സർവം എ.ഐ. സൃഷ്‌ടിയാണ്. UBBATV യെന്ന പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പേളിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും മുഖങ്ങൾ അതേപടി പകർത്തി ചലനം സൃഷ്‌ടിച്ചു കൊണ്ടാണ് വീഡിയോ ചെയ്തിട്ടുള്ളത്. ഇത് വിനോദോപാധിയായി ചെയ്തത് കൊണ്ട് എ.ഐ. ദുരുപയോഗം ചെയ്യുന്നുമില്ല
advertisement
6/6
തങ്ങളെ ഐ.ഐയിൽ സൃഷ്‌ടിച്ചെടുത്തവർക്ക് പേളിയും ശ്രീനിഷും കമന്റിൽ വന്ന് അഭിനന്ദനം അറിയിച്ചു. 'എന്നാലും റോഡ് ബീച്ചിന്റെ അടുത്തു പണിതത് ആരെടാ?', 'സ്‌കൂൾ ബസിൽ കേറി എവിടേയ്ക്ക് പോവുകയാ', 'പേളിക്ക് ഉയരം കൂടിയോ' പോലുള്ള രസകരമായ കമന്റുകൾ കമന്റ് ബോക്സിൽ കാണാം. ഭാവനയിൽ ചെറിയ ചെറിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടമെങ്കിലും, ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഈ എ.ഐ. സൃഷ്‌ടിയുടെ വരവ്
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | എറിഞ്ഞുടയ്ക്കൽ, കരണത്തടി, കരച്ചിൽ; ഇതൊന്നും പേളിയും ശ്രീനിഷും അല്ല ചെയ്തതെന്നോ; വൈറൽ ദൃശ്യത്തിന് പിന്നിൽ