TRENDING:

വേണമെങ്കിൽ ഡ്രാഗൻ ഫ്രൂട്ട് ടെറസ്സിലും കായ്ക്കും; നൂറുമേനി കൊയ്യുന്ന മലപ്പുറത്തെ യുവകർഷകൻ

Last Updated:
പ്രയത്‌നിക്കാനുളള മനസ്സ് ഉണ്ടെങ്കിൽ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശി ആലുങ്ങൽ ഷാഫി. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഷാഫിയുടെ മട്ടുപ്പാവിൽ വിളഞ്ഞുനിൽക്കുന്നത്. 50ഓളം ചെടികളില്‍നിന്നായി മൂന്നുവര്‍ഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്.
advertisement
1/6
വേണമെങ്കിൽ ഡ്രാഗൻ ഫ്രൂട്ട് ടെറസ്സിലും കായ്ക്കും; നൂറുമേനി കൊയ്യുന്ന മലപ്പുറത്തെ യുവകർഷകൻ
മലപ്പുറം കുറുമ്പത്തൂർ സ്വദേശി ആലുങ്ങൽ ഷാഫി സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുന്നയാളാണ്. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഷാഫിയുടെ മട്ടുപ്പാവിൽ വിളഞ്ഞുനിൽക്കുന്നത്.
advertisement
2/6
മൂന്നുവർഷം മുമ്പ്, തൃശൂരിൽ നിന്ന് 300 രൂപയ്ക്ക് ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ വാങ്ങിയാണ് ഷാഫി തൻ്റെ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ, മട്ടുപ്പാവിൽ പ്ലാസ്റ്റിക് പാത്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു.
advertisement
3/6
മെക്സിക്കൻ റെഡ് ഇനത്തിൽപെട്ട നൂറുകണക്കിന് ഡ്രാഗൺ ഫ്രൂട്ടുകളാണ് ഇപ്പോൾ ഷാഫിയുടെ മട്ടുപ്പാവിൽ പൂത്തുകായ്ച്ച് നിൽക്കുന്നത്. നല്ല വെയിലും നല്ല പരിചരണവും ലഭിച്ചതോടെയാണ് ഡ്രാഗൺ ഫ്രൂട്ട് നൂറുമേനി വിളഞ്ഞത്. ഇതോടെ, ഷാഫി മട്ടുപ്പാവ് മുഴുവനായും ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കായി മാറ്റിവെക്കുകയായിരുന്നു.
advertisement
4/6
"50ഓളം ചെടികളിൽനിന്നായി മൂന്ന് വർഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. ഡ്രാഗൺ ഫ്രൂട്ടിന്റെ വിപണി സാധ്യത തിരിച്ചറിഞ്ഞ്, ഇപ്പോൾ 20 സെൻ്റ് ഭൂമിയിലും കൃഷി ആരംഭിച്ചു," ഷാഫി പറയുന്നു.
advertisement
5/6
പ്രയത്‌നിക്കാനുളള മനസ്സ് ഉണ്ടെങ്കിൽ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഷാഫി. ഡ്രാഗൺ ഫ്രൂട്ടിൻ്റ് വിപണി ആവശ്യകതയും, ഈ പഴങ്ങളുടെ ഉയർന്ന പോഷകമൂല്യവും മനസ്സിലാക്കി, ഷാഫി കൂടുതൽ ജനപ്രിയമാക്കുകയാണ് തൻ്റെ കൃഷി.
advertisement
6/6
50ഓളം ചെടികളില്‍നിന്നായി മൂന്നുവര്‍ഷം കൊണ്ട് 100 കിലോയോളം പഴങ്ങളാണ് വിളവെടുത്തത്. മനസുണ്ടെങ്കില്‍ സ്ഥലക്കുറവും സമയക്കുറവും കൃഷിക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ യുവകര്‍ഷകന്‍. മലപ്പുറത്തെ കുറുമ്പത്തൂർ പ്രദേശത്ത്, ഏവർക്കും പ്രചോദനമാകുന്നതാണ് ആലുങ്ങൽ ഷാഫിയുടെ കൃഷി വിജയകഥ. ഈ നൂതന കൃഷി രീതിയും, സമർപ്പണവും, പരിശ്രമവും കൊണ്ട്, ഷാഫി വരും കാലത്ത് കൂടുതൽ കർഷകരെ പ്രേരിപ്പിക്കുമെന്ന് സംശയമില്ല.
മലയാളം വാർത്തകൾ/Photogallery/Kerala/Malappuram/
വേണമെങ്കിൽ ഡ്രാഗൻ ഫ്രൂട്ട് ടെറസ്സിലും കായ്ക്കും; നൂറുമേനി കൊയ്യുന്ന മലപ്പുറത്തെ യുവകർഷകൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories