കോവിഡ് പ്രതിസന്ധിക്കിടെ പച്ചക്കറി വിതരണവുമായി കേന്ദ്ര മൽസ്യ ഗവേഷണ സ്ഥാപനം
- Published by:user_57
- news18-malayalam
Last Updated:
പച്ചക്കറി അരിഞ്ഞു പാക്കു ചെയ്ത് വിപണനം ഏറ്റെടുത്തു കേന്ദ്ര മൽസ്യ ഗവേഷണ സ്ഥാപനം
advertisement
1/6

കൊച്ചി: സമുദ്രഗവേഷണവും മത്സ്യം വളർത്താനുള്ള പരിശീലനവുമല്ല, കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന് അറിയാവുന്നത്. നാട് ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ നാട്ടുകാർക്ക് സഹായം ചെയ്ത് മുന്നിലുണ്ട് ഈ സ്ഥാപനം. പച്ചക്കറി അരിഞ്ഞു പാക്കു ചെയ്ത് അതിന്റെ വിപണനം ഏറ്റെടുത്തിരിക്കയാണ് സി.എം.എഫ്.ആർ.ഐ.
advertisement
2/6
കൊച്ചി നഗര പരിധിയിലുള്ള വീടുകളിലും ഫ്ലാറ്റുകളിലുമാണ് സി.എം.എഫ്.ആർ.ഐയുടെ അരിഞ്ഞ പച്ചക്കറി കിറ്റുകള്‍ ലഭ്യമാകുക. സി.എം.എഫ്.ആർ.ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനപന കേന്ദ്രമാണ് അരിഞ്ഞ പച്ചക്കറി കിറ്റുകള്‍ വിപണിയിലെത്തിക്കുന്നത്
advertisement
3/6
എറണാകുളം ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. കര്‍ഷകര്‍ തന്നെ ഇത് കഴുകി വേര്‍തിരിച്ച് അരിഞ്ഞ് നല്‍കും. സി.എം.എഫ്.ആർ.ഐയിലെ ജീവനക്കാര്‍ ഇത് ശേഖരിച്ച് പാക്കറ്റുകളിലാക്കും
advertisement
4/6
ഓരോ വീട്ടിലും നേരിട്ടെത്തിക്കുന്നതിന് പകരം ഒരു പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുന്‍കൂട്ടി നല്‍കിയ ഓര്‍ഡര്‍ പ്രകാരം കിറ്റുകള്‍ എത്തിക്കും
advertisement
5/6
ഓരോ ദിവസവും ലഭിക്കുന്ന ഓര്‍ഡറുകള്‍ പിറ്റേന്ന് രാവിലെ 9 മണിക്കുള്ളില്‍ കൈമാറുന്ന രീതിയിലാണ് ക്രമീകരണം. പച്ചക്കറികളുടെ വേസ്റ്റുകള്‍ കളയാന്‍ സ്ഥലം കണ്ടത്തേണ്ടതില്ലാത്തനാല്‍ മികച്ച പ്രതികരണമാണ് അരിഞ്ഞ പച്ചക്കറി പാക്കറ്റുകള്‍ക്ക് ലഭിക്കുന്നത്
advertisement
6/6
ലോക്ക്ഡൗണിന് ശേഷവും വിപണനം തുടരാനാണ് സി.എം.എഫ്.ആർ.ഐയുടെ തീരുമാനം
മലയാളം വാർത്തകൾ/Photogallery/Kerala/
കോവിഡ് പ്രതിസന്ധിക്കിടെ പച്ചക്കറി വിതരണവുമായി കേന്ദ്ര മൽസ്യ ഗവേഷണ സ്ഥാപനം