'വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കുന്നത് BJP മേയറായിരിക്കും': നടൻ കൃഷ്ണകുമാർ
Last Updated:
വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമ്പോൾ സ്വീകരിക്കുന്നത് ബി ജെ പി മേയർ ആയിരിക്കും എന്ന് അദ്ദേഹം കുറിച്ചു.
advertisement
1/5

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി നടൻ കൃഷ്ണകുമാർ. ഫേസ്ബുക്ക് കുറിപ്പിലാണ് ഞായറാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തതിന്റ അനുഭവവും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചത്.
advertisement
2/5
ഞായറാഴ്ച ബി ജെ പി സ്ഥാനാർഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തെന്നും വാഴോട്ട്കൊണം, പേരൂർക്കട എന്നിവിടങ്ങളിലാണ് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കൃഷ്ണകുമാർ പങ്കെടുത്തത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമ്പോൾ സ്വീകരിക്കുന്നത് ബി ജെ പി മേയർ ആയിരിക്കും എന്ന് അദ്ദേഹം കുറിച്ചു.
advertisement
3/5
കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, 'ഇന്നലെ ബി ജെ പി സ്ഥാനാർത്ഥികളുടെ രണ്ടു വേദികളിൽ പങ്കെടുത്തു. വാഴോട്ട്കൊണവും, പേരൂർക്കടയും.'
advertisement
4/5
'കുമാരി ദേവി കാർത്തികയും, ശ്രീമതി ലാലി ശ്രീകുമാറുമാണ് സ്ഥാനാർത്ഥികൾ. വളരെ നല്ല സ്ഥാനാർഥികൾ.'
advertisement
5/5
'പ്രവർത്തകരുടെ ആവേശവും സദസിന്റെ പ്രതികരണവും സൂചിപ്പിക്കുന്നത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരത്തു വരുമ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് ബിജെപി യുടെ മേയർ ആയിരിക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും.' - കൃഷ്ണകുമാർ കുറിച്ചത് ഇങ്ങനെ.
മലയാളം വാർത്തകൾ/Photogallery/Kerala/
'വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുമ്പോൾ സ്വീകരിക്കുന്നത് BJP മേയറായിരിക്കും': നടൻ കൃഷ്ണകുമാർ