ദേവനന്ദയുടെ വീട് സന്ദർശിച്ച് മേഴ്സിക്കുട്ടിയമ്മ; വേദനാജനകമെന്ന് മന്ത്രി
- Published by:Naseeba TC
- news18-malayalam
Last Updated:
ദേവനന്ദയുടെ മരണം വേദനാജനകം. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി. (ചിത്രങ്ങൾ: അനുരാജ്)
advertisement
1/11

ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ വീട് സന്ദർശിച്ച് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ.
advertisement
2/11
ദേവനന്ദയെ ആരെങ്കിലും അപായപ്പെടുത്തിയതാണോഎന്ന് പരിശോധിക്കുമെന്ന് മന്ത്രി
advertisement
3/11
ദേവനന്ദയുടെ മരണം വേദനാജനകം. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി
advertisement
4/11
കുഞ്ഞിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദു:ഖം രേഖപ്പെടുത്തി.
advertisement
5/11
ദേവനന്ദയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശ്വാസകോശത്തിൽ ചെളിയുടെ അംശം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
advertisement
6/11
ഇത്തിക്കരയാറില്‍ നിന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
advertisement
7/11
ദേവനന്ദ ധരിച്ചിരുന്ന എല്ലാ വസ്ത്രങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു. ശരീരത്തിൽ മുറിവോ ചതവോ ഇല്ലായിരുന്നു. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.
advertisement
8/11
ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്‍റെയും ധന്യയുടെയും മകൾ ദേവനന്ദയെയാണ്(ആറ്) കഴിഞ്ഞദിവസം വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെ കാണാതായത്.
advertisement
9/11
വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് കാണാതായത്.
advertisement
10/11
ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി അലക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞത്.
advertisement
11/11
തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം മനസിലായത്. അയൽ വീട്ടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മലയാളം വാർത്തകൾ/Photogallery/Kerala/
ദേവനന്ദയുടെ വീട് സന്ദർശിച്ച് മേഴ്സിക്കുട്ടിയമ്മ; വേദനാജനകമെന്ന് മന്ത്രി