TRENDING:

പാവപ്പെട്ടവൻ്റെ ഊട്ടി; നെല്ലിദേവതയുടെ നെല്ലിയാമ്പതിയുടെ വിശേഷങ്ങൾ

Last Updated:
മഴ നനഞ്ഞു പുളകമണിഞ്ഞു നിൽക്കുകയാണു നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന് മേഘങ്ങള്‍ ഓമനിക്കുന്ന നെല്ലിയാമ്പതി മലനിരകള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.
advertisement
1/7
പാവപ്പെട്ടവൻ്റെ ഊട്ടി; നെല്ലിദേവതയുടെ നെല്ലിയാമ്പതിയുടെ വിശേഷങ്ങൾ
പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന് മേഘങ്ങള്‍ ഓമനിക്കുന്ന നെല്ലിയാമ്പതി മലനിരകള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് കടല്‍ നിരപ്പില്‍ നിന്ന് ഈ മലനിരകളുടെ ഉയരം. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് നെല്ലിയാമ്പതി മലനിര കളുടെ ഈ കാഴ്ച തന്നെ കുളിര്‍മ്മയേകും.
advertisement
2/7
നെല്ലിയാമ്പതിയില്‍ എത്താന്‍ നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡില്‍ പോകണം. ഏകദേശം 10 - ഓളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാലാണ് മുകളിലെത്തുക. ‘പാ‍വപ്പെട്ടവരുടെ ഊട്ടി’ എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു.
advertisement
3/7
നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി.
advertisement
4/7
ബോട്ടിംഗിന് സൗകര്യമുള്ള ചെറിയൊരു അണക്കെട്ടാണ് പോത്തുണ്ടിയിലേത്. യാത്രക്കിടയില്‍ ഒരു ഉല്ലാസത്തിന് ഇറങ്ങാന്‍ യോജിച്ച സ്ഥലം. നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോള്‍ വഴി നീളെ അവിടവിടെ പാലക്കാടന്‍ സമതലങ്ങളും നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പും കാഴ്ച വിരുന്നൊരുക്കുന്ന സ്ഥലങ്ങളുണ്ട്.
advertisement
5/7
തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു തുറന്നു കിടക്കുന്ന സ്വാഭാവിക തുറസ്സായ പാലക്കാടന്‍ ഗ്യാപ്പിന്റേയും വിശാലമായ ദൃശ്യം ഇവിടെ ചില സ്ഥലങ്ങളില്‍ നിന്നു ലഭിക്കും. മുകളിലേക്കുള്ള വഴിയില്‍ തോട്ടങ്ങളാണ് ഇരുവശവും. വിവിധ കമ്പനികളുടെ വക തേയിലത്തോട്ടങ്ങളും മുകളിലെത്തുമ്പോള്‍ കാണാം.
advertisement
6/7
നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്കും പ്രസിദ്ധമാണ്. സ്വകാര്യ സംരംഭകരുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധിയുണ്ട് ഇവിടെ. പലകപ്പാണ്ടി എസ്റ്റേറ്റില്‍ എത്തുന്നതു വരെ ഇരുവശത്തുമുള്ള കൃഷിത്തോട്ടങ്ങളിലും ചിലര്‍ താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദീര്‍ഘദൂര നടത്തത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടം യോജിച്ചതാണ്.
advertisement
7/7
പലകപ്പാണ്ടിയില്‍ നിന്ന് വളരെ അടുത്താണ് സീതാര്‍കുണ്ട്. വെള്ളച്ചാട്ടമാണ് ഇവിടത്തെ ആകര്‍ഷണം. പലകപ്പാണ്ടിയില്‍ നിന്ന് മാമ്പാറ വരെ ജീപ്പിലോ, നടന്നോ സന്ദര്‍ശകര്‍ക്കു പ്രകൃതി ഭംഗി ആസ്വദിക്കാം. പലകപ്പാണ്ടിക്കു സമീപം തേയില, ഏലം, കാപ്പി തോട്ടങ്ങളും അതിനിടകലര്‍ന്ന് സ്വാഭാവിക വനങ്ങളുമാണ്. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ ആവാസകേന്ദ്രമാണിവിടം. പക്ഷികളുടെ വൈവിധ്യവും വൈപുല്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്. പക്ഷി നിരീക്ഷകരുടെ പറുദീസയാണിത്.
മലയാളം വാർത്തകൾ/Photogallery/Kerala/
പാവപ്പെട്ടവൻ്റെ ഊട്ടി; നെല്ലിദേവതയുടെ നെല്ലിയാമ്പതിയുടെ വിശേഷങ്ങൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories