Kerala Gold Smuggling Case |സ്വർണക്കടത്ത് കേസിൽ FIR രജിസ്റ്റർ ചെയ്ത് NIA, പ്രധാനപ്പെട്ട വിവരങ്ങൾ
Last Updated:
സ്വർണക്കടത്തിലൂടെയുള്ള സ്വർണം സാധാരണയായി ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. എൻ ഐ എ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
advertisement
1/6

സ്വർണക്കടത്ത് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. സരിത് പി. എസ്, സ്വപ്ന പ്രഭ സുരേഷ്, ഫാസിൽ ഫരീദ്, സന്ദീപ് നായർ എന്നിവരെ പ്രതി ചേർത്താണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
2/6
14.82 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് 30 കിലോഗ്രാം സ്വർണം ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിച്ചെടുത്തിരുന്നു. കൊച്ചിൻ കസ്റ്റംസ് കമ്മിഷണറേറ്റ് ആയിരുന്നു സ്വർണം പിടിച്ചെടുത്തത്.
advertisement
3/6
വിയന്ന കൺവെൻഷൻ അനുസരിച്ച് പരിശോധന ഒഴിവാക്കിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിൽ നേരത്തെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി പ്രവർത്തിച്ചിട്ടുള്ള സരിത് പി.എസ് ആയിരുന്നു ഈ ചരക്കിന്റെ സ്വീകർത്താവ്.
advertisement
4/6
നേരത്തെയും ഇത്തരത്തിലുള്ള ചരക്കുകൾ നിരവധി തവണ സരിത്ത് കൈപ്പറ്റിയിട്ടുള്ളതായി കസ്റ്റംസ് വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കസ്റ്റംസ് വകുപ്പ് കണ്ടെത്തിയിരുന്നു.
advertisement
5/6
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധന നിയമപ്രകാരം ഇത് തീവ്രവാദ പ്രവർത്തനത്തിന് തുല്യമാണ്. സ്വർണക്കടത്തിന് ദേശീയ, അന്തർദേശീയ ബന്ധങ്ങൾ ഉണ്ട്.
advertisement
6/6
സ്വർണക്കടത്തിലൂടെയുള്ള സ്വർണം സാധാരണയായി ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. എൻ ഐ എ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Gold Smuggling Case |സ്വർണക്കടത്ത് കേസിൽ FIR രജിസ്റ്റർ ചെയ്ത് NIA, പ്രധാനപ്പെട്ട വിവരങ്ങൾ