മന്നത്ത് പത്മനാഭന്റെ പേരിൽ എൻഎസ്എസിന്റെ ആദ്യക്ഷേത്രം പത്തനംതിട്ട അടൂരിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അടൂർ തട്ടയിൽ എൻഎസ്എസ് ഒന്നാം നമ്പർ കരയോഗമായ ഇടയിരേത്ത് ഭവനത്തിലെ മന്നം ക്ഷേത്രത്തിന്റെ സമർപ്പണം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർവഹിച്ചു
advertisement
1/9

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ പേരിൽ ക്ഷേത്രം നിർമിച്ച് എൻഎസ്എസ്. മന്നത്തിന്റെ പേരിലുള്ള ആദ്യക്ഷേത്രം പത്തനംതിട്ടയിലെ അടൂരിൽ.
advertisement
2/9
അടൂർ തട്ടയിൽ എൻഎസ്എസ് ഒന്നാം നമ്പർ കരയോഗമായ ഇടയിരേത്ത് ഭവനത്തിലെ മന്നം ക്ഷേത്രത്തിന്റെ സമർപ്പണം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർവഹിച്ചു.
advertisement
3/9
മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ അനാച്ഛാദനവും ജി സുകുമാരൻ നായർ നിർവഹിച്ചു.
advertisement
4/9
നായർ സമുദായത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമങ്ങളിൽ മാറ്റം വരുത്തി ഇല്ലാതാക്കാനാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞു.
advertisement
5/9
എൻഎസ്എസിന് ഒരു രാഷ്ട്രീയ പാർട്ടിയെക്കൊണ്ടും പ്രയോജനം ഉണ്ടായിട്ടില്ല. എൻഎസ്എസിനെ വർഗീയ ശക്തിയായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
6/9
ഇതിന്റെ പിന്നിലെ സ്വാർഥത വോട്ട് ബാങ്കാണ്. രാജ്യത്തെ എന്നും കയ്യിൽ വച്ച് ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢനീക്കമാണു പലപ്പോഴും സർക്കാരുകൾ നടത്തുന്നത്. ഇതിനായി ഇപ്പോൾ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
advertisement
7/9
'നാടിനായി ത്യാഗോജ്വലമായ സേവനം നടത്തിയ അവതാരപുരുഷനാണു മന്നത്ത് പത്മനാഭൻ. ദൈവമായി കാണരുതെന്ന് അവസാന കാലഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നതാണ്'
advertisement
8/9
കാലഘട്ടത്തിനുണ്ടായ മാറ്റം പരിഗണിച്ച് ആചാര്യന്റെ പേരിലും ക്ഷേത്രം എന്ന തീരുമാനത്തിൽ എൻഎസ്എസ് എത്തുകയായിരുന്നു. എൻഎസ്എസ് എവിടെയുണ്ടോ അവിടെയെല്ലാം ആ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
9/9
എൻഎസ്എസ് രജിസ്ട്രാർ വി വി ശശിധരൻ നായർ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ, ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് കെ എസ് അനിൽകുമാർ, വൈക്കം യൂണിയൻ പ്രസിഡന്റ് പി ജി എം നായർ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/Kerala/
മന്നത്ത് പത്മനാഭന്റെ പേരിൽ എൻഎസ്എസിന്റെ ആദ്യക്ഷേത്രം പത്തനംതിട്ട അടൂരിൽ