TRENDING:

Onam 2020 | ബെവ്കോ മാത്രമല്ല തിരുവോണ ദിനം ബാറുകളും തുറക്കില്ല; സംസ്ഥാനത്ത് മൂന്നുദിവസം മദ്യവിൽപ്പനയില്ല

Last Updated:
ഞായറാഴ്ച കഴിഞ്ഞാൽ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകൾ തുറക്കുക.
advertisement
1/7
ബെവ്കോ മാത്രമല്ല തിരുവോണ ദിനം ബാറുകളും തുറക്കില്ല; സംസ്ഥാനത്ത് 3 ദിവസം മദ്യവിൽപ്പനയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനത്തിൽ ബാറുകളിലൂടെയുള്ള മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി.
advertisement
2/7
നേരത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമാണ് തിരുവോണ ദിനമായ 31-ന് അവധി നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്.
advertisement
3/7
കഴിഞ്ഞവർഷംമുതലാണ് തിരുവോണദിവസം സർക്കാർ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് അവധി നൽകിത്തുടങ്ങിയത്. കഴിഞ്ഞ വർഷം ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾ മാത്രം അടച്ചിട്ട് ബാറുകൾ തുറക്കാൻ അനുവദിച്ചത് വൻ വിമർശനത്തിനിടയാക്കിയിരുന്നു.
advertisement
4/7
ബാറുകൾക്ക് ഓണക്കച്ചവടം നടത്താൻ വേണ്ടിയാണ് ബിവറേജസ് അടച്ചതെന്നായിരുന്നു വിമർശനം.
advertisement
5/7
കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾമാത്രം തുറന്നാൽ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മദ്യവിൽപ്പന തടഞ്ഞത്.
advertisement
6/7
ഇതോടെ ഞായറാഴ്ച കഴിഞ്ഞാൽ വ്യാഴാഴ്ച മാത്രമായിരിക്കും മദ്യശാലകൾ തുറക്കുക.
advertisement
7/7
തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബർ ഒന്നായ ചൊവ്വാഴ്ച ഡ്രൈ ഡേയാണ്. രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
Onam 2020 | ബെവ്കോ മാത്രമല്ല തിരുവോണ ദിനം ബാറുകളും തുറക്കില്ല; സംസ്ഥാനത്ത് മൂന്നുദിവസം മദ്യവിൽപ്പനയില്ല
Open in App
Home
Video
Impact Shorts
Web Stories