കരുത്ത് കാട്ടി നാവികസേന; ശംഖുമുഖത്ത് വിസ്മയം തീർത്ത് ഓപ്പറേഷൻ ഡെമോ 2025
- Published by:Rajesh V
- news18-malayalam
Last Updated:
സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി
advertisement
1/9

തിരുവനന്തപുരം: ഇന്ത്യൻ നാവികസേനയുടെ കരുത്തും അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025. ശംഖുമുഖത്തെ കടലും, ആകാശവും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി.
advertisement
2/9
[caption id="attachment_753543" align="alignnone" width="1280"] സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി.</dd> <dd>[/caption]
advertisement
3/9
ഇന്ത്യൻ നാവികസേനയുടെ അഭിമാനം ഐഎൻഎസ് വിക്രാന്തിൻ നിന്ന് പറന്നുയർന്ന മിഗ് 29 കെ വിമാനം ആവേശം വാനോളം ഉയർത്തി.
advertisement
4/9
ശംഖുമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത് എം എച്ച് 60, ഡോണിയർ വിമാനങ്ങളാണ്.
advertisement
5/9
പിന്നാലെ ഐ എൻഎസ് കൊൽക്കത്ത, ഐ എൻ എസ് കമാൽ , ഐ എൻ എസ് ഉദയഗിരി എന്നീ പടക്കപ്പലുകൾ രണ്ടു വശങ്ങളിൽ നിന്നെത്തി. പിന്നാലെ മൂന്ന് ചേതക്ക് വിമാനങ്ങളുടെയും അഞ്ച് ബോംബർ വിമാനങ്ങളുടെയും ഫോർമേഷൻ അഭ്യാസ പ്രകടനങ്ങളുമായെത്തി.
advertisement
6/9
കടലിൽ ബന്ധിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമാൻഡോ ഓപ്പറേഷൻ ഡെമോ നടന്നു.
advertisement
7/9
[caption id="attachment_753541" align="alignnone" width="1280"] ഐഎൻഎസ് വിപുൽ, ഐഎൻഎസ് വിദ്യുത് പടക്കപ്പലുകളിൽ നിന്ന് മിസൈൽ വർഷം. പിന്നാലെ മറൈൻ കമാൻഡോകള്‍ പാരച്യൂട്ടിൽ നിന്ന് പറന്നിറങ്ങി.</dd> <dd>[/caption]
advertisement
8/9
[caption id="attachment_753545" align="alignnone" width="1152"] പടക്കപ്പലുകളായ ഐ എൻ എസ് ഇംഫാലിലും ഐ എൻ എസ് കൊൽക്കത്തയിലും ഹെലികോപ്ടറുകൾ പറന്നിറങ്ങിയതും അപൂർവ്വ കാഴ്ചയായി.</dd> <dd>[/caption]
advertisement
9/9
അഭിമാന നിമിഷമെന്നായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും ഓപ്പറേഷൻ ഡെമോയുടെ ഭാഗമായി.
മലയാളം വാർത്തകൾ/Photogallery/Kerala/
കരുത്ത് കാട്ടി നാവികസേന; ശംഖുമുഖത്ത് വിസ്മയം തീർത്ത് ഓപ്പറേഷൻ ഡെമോ 2025