Kochi Metro | കൊച്ചി മെട്രോയിൽ ഇനി യാത്രക്കാർക്ക് സൈക്കിളും ഒപ്പം കൊണ്ടുപോകാം
Last Updated:
യാത്രക്കാർക്കൊപ്പം മെട്രോയിൽ കയറ്റുന്ന സൈക്കിളിന് പ്രത്യേകമായി ചാർജ് നൽകേണ്ടതില്ല. വരും ദിവസങ്ങളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകളിലും ഈ സംവിധാനം ഒരുക്കും. (റിപ്പോർട്ട് - വിനീത വി.ജി)
advertisement
1/4

കൊച്ചി: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി സൈക്കിളിനെയും ഒപ്പം കൂട്ടാം. ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻ, പാലാരിവട്ടം, ടൗൺഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ്, ഇളംകുളം മെട്രോ സ്റ്റേഷൻ, എന്നിങ്ങനെ ആദ്യഘട്ടത്തിൽ കൊച്ചി മെട്രോയുടെ ആറു സ്റ്റേഷനുകളിലാണ് യാത്രക്കാർക്ക് ഒപ്പം സൈക്കിളും അനുവദിക്കുന്നത്.
advertisement
2/4
കൊച്ചി നഗരത്തിൽ പ്രതിദിനം സൈക്കിൾ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലും യാത്രക്കാരുടെ ആവശ്യവും മുൻ നിർത്തിയാണ് കെ എം ആർ എല്ലിന്റെ തീരുമാനം.
advertisement
3/4
ആരോഗ്യപരമായ ജീവിത ശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുന്നതിനും സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മെട്രോയുടെ ഈ പുതിയ പദ്ധതിയെന്ന് കെ എം ആർ എൽ എം.ടി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
advertisement
4/4
യാത്രക്കാർക്കൊപ്പം മെട്രോയിൽ കയറ്റുന്ന സൈക്കിളിന് പ്രത്യേകമായി ചാർജ് നൽകേണ്ടതില്ല. വരും ദിവസങ്ങളിൽ കൂടുതൽ മെട്രോ സ്റ്റേഷനുകളിലും ഈ സംവിധാനം ഒരുക്കും.
മലയാളം വാർത്തകൾ/Photogallery/Kerala/
Kochi Metro | കൊച്ചി മെട്രോയിൽ ഇനി യാത്രക്കാർക്ക് സൈക്കിളും ഒപ്പം കൊണ്ടുപോകാം