'ജോസ് ടോം പുലിക്കുന്നേൽ പാർട്ടി സ്ഥാനാർഥിയല്ല'; രണ്ടില നൽകരുതെന്ന് പി.ജെ ജോസഫ്
Last Updated:
നേരത്തെ പി.ജെ. ജോസഫ് പാർട്ടിയിൽനിന്ന് നടപടിയെടുത്ത 25 പേരിൽ ഒരാളാണ് ജോസ് ടോം പുലിക്കുന്നേൽ...
advertisement
1/3

കോട്ടയം: പാലായിൽ നാടകീയ നീക്കവുമായി പി ജെ ജോസഫ്. ജോസ് ടോം പുലിക്കുന്നേലിന്ന് രണ്ടില ചിഹ്നം അനുവദിക്കരുതെന്ന കത്ത് പി ജെ ജോസഫ് വരണാധികാരിക്ക് നൽകി. നിലവിലെ സ്ഥിതി വ്യക്തമാക്കിയാണ് റിട്ടേണിംഗ് ഓഫീസറായ പാലാ ബിഡിഒക്ക് കത്ത് നൽകിയത്. പി.ജെ ജോസഫിന്‍റെ സഹായി സുധീഷ് കൈമളാണ് ഈ കത്തുമായി എത്തിയത്. എന്നാൽ ഈ കത്ത് പിന്നീട് പരിഗണിക്കാമെന്നായിരുന്നു വരണാധികാരി മറുപടി നൽകിയത്.
advertisement
2/3
ജോസ് ടോം പുലിക്കുന്നേൽ പാർട്ടി സ്ഥാനാർഥിയല്ലെന്നാണ് നൽകിയ കത്തിലെന്നാണ് സൂചന. നേരത്തെ പി.ജെ. ജോസഫ് പാർട്ടിയിൽനിന്ന് നടപടിയെടുത്ത 25 പേരിൽ ഒരാളാണ് ജോസ് ടോം പുലിക്കുന്നേൽ.
advertisement
3/3
ഇതിനിടെ ജോസഫ് വിഭാഗത്തിന്റെ ജോസഫ് കണ്ടത്തിൽ വിമത സ്ഥാനാർഥിയായി നാമനിർദ്ദേശപത്രിക നൽകി. പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്‍റും കർഷക വിഭാഗം നേതാവുമാണ് ജോസഫ് കണ്ടത്തിൽ.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
'ജോസ് ടോം പുലിക്കുന്നേൽ പാർട്ടി സ്ഥാനാർഥിയല്ല'; രണ്ടില നൽകരുതെന്ന് പി.ജെ ജോസഫ്