ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകിയെ തേടി അർദ്ധരാത്രിയിൽ കാമുകൻ പയ്യന്നൂരിൽ; ഗൂഗിൾ മാപ്പ് ചതിച്ചതോടെ പൊലീസ് പിടിയിലായി
Last Updated:
യുവാവിന്റെ പ്രണയം സത്യമാണെന്ന് വ്യക്തമായതോടെ പൊലീസ് അർദ്ധരാത്രി സംശയാസ്പദമായ രീതിയിൽ കറങ്ങി നടന്നാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അയാളെ പറഞ്ഞ് ബോധ്യപ്പെടുത്തി. കാര്യമായ ഉപദേശം നൽകിയ ശേഷം 19കാരനെ വിട്ടയച്ചു. (റിപ്പോർട്ട് - മനു ഭരത്)
advertisement
1/6

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് അർദ്ധരാത്രി കാമുകിയുടെ വീട് കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ യുവാവ് പൊലീസ് പിടിയിലായി. നീലേശ്വരം സ്വദേശിയായ 19 കാരൻ ആണ് ഇതുവരെ നേരിട്ട കണ്ടിട്ടില്ലാത്ത കാമുകിയെ അന്വേഷിച്ച് പയ്യന്നൂരിൽ എത്തിയത്.
advertisement
2/6
ഒളവറ സ്വദേശിയായ പതിനാറുകാരിയുമായി യുവാവ് ഫോൺ വഴിയാണ് പ്രണയത്തിലായത്. പ്രണയം തീവ്രമായ സാഹചര്യത്തിലാണ് കാമുകിയെ കാണാനായി തീരുമാനിച്ചത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യുവതിയുടെ വീട്ടിൽ രാത്രി എത്താനായിരുന്നു പദ്ധതി.
advertisement
3/6
അർദ്ധരാത്രി പയ്യന്നൂരിൽ കറങ്ങി നടക്കുന്ന യുവാവിനെ കണ്ടപ്പോൾ പൊലീസിന് സംശയം തോന്നി. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ യുവാവിന് കഴിയാതായതോടെ സംശയം ബലപ്പെട്ടു. തുടർന്ന് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. അവിടെ വച്ചാണ് യുവാവ് തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
advertisement
4/6
യുവാവ് പറഞ്ഞ കഥ ആദ്യം വിശ്വസിക്കാൻ പൊലീസിന് ബുദ്ധിമുട്ടായി തോന്നി. എന്നാൽ രാത്രി 1.45 ആയതോടെ കാമുകിയുടെ ഫോൺ വന്നു. യുവാവിന്റെ ഫോൺ വാങ്ങി പോലീസ് അറ്റൻഡ് ചെയ്തതോടെയാണ് തീവ്ര പ്രണയത്തിന്റെ വാസ്തവം ബോധ്യപ്പെട്ടത്.
advertisement
5/6
കാമുകന്റെ വരവും കാത്തിരിക്കുകയായിരുന്നു പതിനാറുകാരി. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും ലഭിച്ചു.
advertisement
6/6
യുവാവിന്റെ പ്രണയം സത്യമാണെന്ന് വ്യക്തമായതോടെ പൊലീസ് അർദ്ധരാത്രി സംശയാസ്പദമായ രീതിയിൽ കറങ്ങി നടന്നാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് അയാളെ പറഞ്ഞ് ബോധ്യപ്പെടുത്തി. കാര്യമായ ഉപദേശം നൽകിയ ശേഷം 19കാരനെ വിട്ടയച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകിയെ തേടി അർദ്ധരാത്രിയിൽ കാമുകൻ പയ്യന്നൂരിൽ; ഗൂഗിൾ മാപ്പ് ചതിച്ചതോടെ പൊലീസ് പിടിയിലായി