TRENDING:

'സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം'; കെപിസിസി ആസ്ഥാനത്തടക്കം പലയിടത്തും പോസ്റ്ററുകൾ

Last Updated:
കെ പി സി സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്.
advertisement
1/10
'സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം'; കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
advertisement
2/10
കെ പി സി സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാൻ ആവശ്യപ്പെട്ടത്.
advertisement
3/10
തിരുവനന്തപുരം ഡിസിസി പിരിച്ചുവിടണമെന്ന ആവശ്യവും പോസ്റ്റർ ഉന്നയിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്റർ നഗരത്തിൻറെ വിവിധ മേഖലകളിലാണ് പ്രത്യക്ഷപ്പെട്ടത്. കെപിസിസി ഓഫീസിൻറെ മതിലിലും പോസ്റ്റർ പതിച്ചു. ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.
advertisement
4/10
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോർപറേഷനിൽ അടക്കം തിരുവനന്തപുരം ജില്ലയിൽ കനത്ത തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്.
advertisement
5/10
നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ സുധാകരൻ എംപിയും പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ടെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.
advertisement
6/10
കെപിസിസി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണം. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ ഈ വിഷയങ്ങൾ ധരിപ്പിക്കും. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണം- സുധാകരൻ ആവശ്യപ്പെട്ടു.
advertisement
7/10
സ്വന്തം ജില്ലയിൽ റിസൾട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല എന്നെനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.
advertisement
8/10
പാർട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയിൽ അപമാനിക്കപ്പെട്ടുവെന്ന തോന്നൽ ആർഎംപിക്കുണ്ടായത് തിരിച്ചടിയായി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. അവരോട് നന്ദിയുണ്ട്. പാർട്ടിയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങൾ കോൺഗ്രസിന്റെതല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
advertisement
9/10
തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ എംപിയും തുറന്നടിച്ചിരുന്നു. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രുടെ വിശദീകരണം പര​സ്യ​മാ​യി നി​രാ​ക​രി​ച്ചാ​ണ് മു​ര​ളീ​ധ​ര​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്.
advertisement
10/10
തോ​റ്റാ​ല്‍ തോ​റ്റെ​ന്നു പ​റ​യ​ണം, അ​താ​ണ് അ​ന്ത​സ്. തോ​റ്റ ശേ​ഷം ജ​യി​ച്ചു​വെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. കോണ്‍ഗ്രസില്‍ തൊ​ലി​പ്പു​റ​ത്തു​ള്ള ചി​കി​ത്സ അ​ല്ല വേ​ണ്ട​തെ​ന്നും കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മു​ര​ളീ​ധ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
'സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം'; കെപിസിസി ആസ്ഥാനത്തടക്കം പലയിടത്തും പോസ്റ്ററുകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories